പാര്‍ട്ട് ടൈം ജോലി കിട്ടാനില്ല; യുഎസ്സില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്രയം കുട്ടികളെ നോക്കല്‍
ന്യൂഡല്‍ഹി: അമേരിക്കയിലെ വിദേശവിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിദേശ വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന ഓപ്പണ്‍ ഡോഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം 2023-24 വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് 3,31,602 വിദ്യാര്‍ഥികളാണ് അമേരിക്കയില്‍ പഠിക്കാനെത്തിയത്. റിപ്പോര്‍ട്ട് പ്രകാരം ആകെ വിദേശ വിദ്യാര്‍ഥികളില്‍ (11.27 ലക്ഷം) 29 ശതമാനത്തിലേറെയും ഇന്ത്യക്കാരാണ്.ഒരു കാലത്ത്അമേരിക്കയില്‍ വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലിയിലൂടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ സ്ഥിതി അതല്ല. വിദ്യാര്‍ഥികള്‍ പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യുന്നതിന്അമേരിക്കയില്‍ കടുത്ത നിബന്ധനകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളും ഉയരുന്നുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Source link