KERALAMLATEST NEWS
എൻ.ആർ. സുധർമ്മദാസിന്റെ അയ്യപ്പ ഭക്തിഗാനം റിലീസ് ചെയ്തു

കൊച്ചി: കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസ് രചിച്ച അയ്യപ്പ ഭക്തിഗാനം ‘മലയിലുണ്ടയ്യൻ” സർഗം മ്യൂസിക്‌സിലൂടെ പുറത്തിറങ്ങി. സുജീഷ് വെള്ളാനി സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലപിച്ചത് ഗോവിന്ദ് വേലായുധാണ്. രാജേഷ് ചേർത്തലയുടേതാണ് പുല്ലാങ്കുഴൽ. നാഗസ്വരം – ഒ.കെ. ഗോപി, സിത്താർ – പോൾസൺ തൃശൂർ, ഓർക്കസ്‌ട്രേഷൻ – അജി നെടുംപുരയ്ക്കൽ. കെ. മധുവാണ് ഗാനചിത്രീകരണത്തിന്റെ സംവിധാനവും ഡി.ഒ.പിയും നിർവഹിച്ചത്. പി.ആർ.ഒ പി.ആർ. സുമേരൻ. കഴിഞ്ഞ വർഷം സുധർമ്മദാസിന്റെ രചനയിൽ പുറത്തിറങ്ങിയ ‘അയ്യാ നിൻ സന്നിധി”യിലെന്ന അയ്യപ്പ ഭക്തിഗാനവും ജനപ്രീതി നേടിയിരുന്നു.
Source link