ആത്മഹത്യാശ്രമം തകർത്തത് മൂക്കും വായും;10 കൊല്ലത്തിനുശേഷം പുതിയമുഖവുമായി പുതുജീവിതത്തിലേക്ക്

പത്ത് വര്‍ഷത്തിനുശേഷം തങ്ങളുടെ മകന്റെ മുഖത്ത് ചിരി പരന്നപ്പോള്‍ ആ മാതാപിതാക്കള്‍ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകാത്ത അത്രയുമായിരുന്നു. ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് തകര്‍ന്ന വായും മൂക്കുമായി ഭക്ഷണം കഴിക്കാനോ വര്‍ത്തമാനം പറയാനോ ആകാതെ ഡെറെക് ഫാഫ് വീട്ടില്‍ കഴിയുമ്പോള്‍, എന്നെങ്കിലുമൊരിക്കല്‍ മകന് സാധാരണജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കണമെന്നതായിരുന്നു ആ അച്ഛന്റേയും അമ്മയുടേയും ആഗ്രഹവും പ്രാര്‍ഥനയും. കോളേജ് പഠനകാലത്ത് തനിക്കുണ്ടായ ബുദ്ധിമോശത്തെ കുറിച്ചോര്‍ത്ത് ഡെറെക്കും ഏറെ പ്രയാസപ്പെട്ടിട്ടുണ്ടാകണം. ആ പ്രതിസന്ധികളൊക്കെ കഴിഞ്ഞ് മുഖം മാറ്റിവയ്ക്കലിലൂടെ ഡെറെക് പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്‌പത്തൊന്‍പതാമത്തെ വയസ്സില്‍ നടത്തിയ ആത്മഹത്യാശ്രമമാണ് ഡെറെക്കിനെ ജീവിതത്തിലെ ഏറ്റവും മോശമായ ഘട്ടത്തിലേക്ക് തള്ളിവിട്ടത്. മിഷിഗണ്‍ സ്വദേശിയായ ഡെറെക് ഉള്‍പ്പെടെ ലോകത്ത് കുറച്ചുപേര്‍ക്ക് മാത്രമാണ് മുഖം മാറ്റവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയിട്ടുള്ളത്. കഴിഞ്ഞ 20 കൊല്ലത്തിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നത് 50 ശസ്ത്രക്രിയകള്‍ മാത്രം. റോച്ചസ്ടറിലെ മയോ ക്ലിനിക്കില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ പുതിയൊരു മുഖവും ജീവിതവും നേടിയിരിക്കുകയാണ് ഡെറെക്. അന്‍പത് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയില്‍ ഏകദേശം 80 ഓളം ആരോഗ്യപ്രവര്‍ത്തരാണ് പങ്കാളികളായത്. ഇക്കൊല്ലം ആദ്യമായിരുന്നു ഡെറെക്കിന്റെ ശസ്ത്രക്രിയ.
Source link