നിജ്ജര്‍ വധം: മോദി, ഡോവല്‍, ജയശങ്കര്‍ എന്നിവര്‍ക്ക് അറിവുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് കാനഡ
ന്യൂഡല്‍ഹി: ഖലിസ്താൻ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമായിരുന്നുവെന്ന റിപ്പോര്‍ട്ട് തള്ളി കാനഡ സര്‍ക്കാര്‍. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരെ വധത്തെക്കുറിച്ച് അറിയിച്ചതായുമുള്ള ദി ഗ്ലോബ് ആന്‍ഡ് മെയിലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് കാനഡ തള്ളിയത്. കാനഡയ്ക്കുള്ളിലെ ഗുരുതരമായ കുറ്റകൃത്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മോദിയെയോ മന്ത്രി ജയശങ്കറിനെയോ ബന്ധിപ്പിക്കുന്ന ഒരു പ്രസ്താവനയും കാനഡ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടില്ല. മാധ്യമ റിപ്പോര്‍ട്ട് വെറും ഊഹാപോഹം മാത്രമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പേര് വെളിപ്പെടുത്താത്ത ഒരു കനേഡിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന അവകാശവാദങ്ങളെ ‘പരിഹാസ്യമായ പ്രസ്താവനകള്‍’ എന്ന് ലേബല്‍ ചെയ്യുകയും അത് പൂര്‍ണമായും തിരസ്‌കരിക്കേണ്ടതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞിരുന്നു.
Source link