കേരളസർവകലാശാല പ്രാക്ടിക്കൽ പരീക്ഷ പുനഃക്രമീകരിച്ചു
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി ബോട്ടണി പ്രാക്ടിക്കൽ പരീക്ഷകൾ പുനഃക്രമീകരിച്ചു. വിശദമായ
ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ്സി പോളിമർ
കെമിസ്ട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 നവംബർ 28 വരെ www.slcm.keralauniversity.ac.in
മുഖേന ഓൺലൈനായി അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ ബി.ടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ് (2013 സ്കീം), 2023 ഡിസംബറിൽ നടത്തിയ ഏഴാം സെമസ്റ്റർ
ബി.ടെക്. പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ് (സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ.
ഏഴാം സെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി –
2013 സ്കീം) പരീക്ഷാഫലം വെബ്സൈറ്റിൽ.
ബി.പി.എ. ആന്വൽ സ്കീം (മേഴ്സിചാൻസ് – 2004 2010 അഡ്മിഷൻ വരെ) പാർട്ട് ഒന്ന്, രണ്ട് പരീക്ഷാഫലം
പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ
അപേക്ഷിക്കാം.
പരീക്ഷ വിജ്ഞാപനം
അഞ്ചാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഇൻ
ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (സപ്ലിമെന്ററി – 2020 2021 അഡ്മിഷൻ) ഡിഗ്രി പരീക്ഷ
വിജ്ഞാപനം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.എസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248) പരീക്ഷയുടെ വൊക്കേഷണൽ മൈക്രോബയോളജി
പ്രാക്ടിക്കൽ 26 മുതൽ നടത്തും.
എം.ജി സർവകലാശാല പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ ബിവോക്ക് അഗ്രോഫുഡ് പ്രോസസ്സിംഗ് (2022 അഡ്മിഷൻ റഗുലർ, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് പുതിയ സ്കീം ഓക്ടോബർ 2024) പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ മൂന്നിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ നടക്കും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എസ്.സി മൈക്രോബയോളജി (2023 അഡ്മിഷൻ റഗുലർ, 2019 - 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഏപ്രിൽ 2024) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എൽ എൽ.ബി അലോട്ട്മെന്റ്
തിരുവനന്തപുരം: ത്രിവത്സര എൽ എൽ.ബി. കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ൽ 22ന് ഉച്ചയ്ക്ക് 12നകം അറിയിക്കണം. ഒഴിവുകൾ www.cee.kerala.gov.inൽ.
സർട്ടിഫിക്കറ്റ് കോഴ്സുകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കേരളയിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ മെഡിക്കൽ സെക്രട്ടറി, സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ കീമോ തെറാപ്പി നഴ്സിംഗ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. മലബാർ കാൻസർ സെന്ററിലാണ് പരിശീലനം. മെഡിക്കൽ സെക്രട്ടറി കോഴ്സിൽ 6 മാസത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷം, 8000 രൂപ പ്രതിമാസ സ്റ്റൈപെൻഡോടുകൂടി ഇന്റേൺഷിപ്പ് ചെയ്യാൻ അവസരമുണ്ട്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. നഴ്സിംഗ് രജിസ്ട്രേഷൻ ഉള്ളവർക്ക് കീമോതെറാപ്പി കോഴ്സിന് അപേക്ഷിക്കാം. രണ്ടു മാസമാണ് കാലാവധി. മെഡിക്കൽ സെക്രട്ടറി കോഴ്സിൽ 10 സീറ്റും കീമോതെറാപ്പി നഴ്സിംഗ് കോഴ്സിലേക്ക് 5 സീറ്റുമാണുള്ളത്. വിവരങ്ങൾക്ക്: www.asapkerala.gov.in, 9495999741.
Source link