നാവികസേന കപ്പൽ മീൻപിടിത്ത ബോട്ടിൽ ഇടിച്ച് അപകടം; 2 പേരെ കാണാതായി, തിരച്ചിൽ

നാവികസേന കപ്പൽ മത്സ്യബന്ധ ബോട്ടിൽ ഇടിച്ച് അപകടം- Fishing Boat Collides | Goa | Malayala Manorama
നാവികസേന കപ്പൽ മീൻപിടിത്ത ബോട്ടിൽ ഇടിച്ച് അപകടം; 2 പേരെ കാണാതായി, തിരച്ചിൽ
ഓൺലൈൻ ഡെസ്ക്
Published: November 22 , 2024 08:16 AM IST
Updated: November 22, 2024 08:45 AM IST
1 minute Read
പ്രതീകാത്മക ചിത്രം
പനജി∙ നാവികസേന കപ്പൽ മീൻപിടിത്ത ബോട്ടിൽ ഇടിച്ച് അപകടം. ഗോവൻ തീരത്തുനിന്ന് 70 നോട്ടിക്കൽ മൈൽ അകലെയാണു സംഭവം. മീൻപിടിത്ത ബോട്ടായ മാർത്തോമ്മയുമായാണ് നാവികസേനാ കപ്പൽ കൂട്ടിയിടച്ചത്.
അപകടസമയത്ത് മത്സ്യബന്ധ ബോട്ടിൽ 13 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവരിൽ 11 പേരെ രക്ഷിച്ചു. കാണാതായ രണ്ടു പേർക്കു വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി സേനയുടെ കപ്പലുകളും വിമാനങ്ങളും ഉൾപ്പെടെ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.
English Summary:
Goa: Indian Navy vessel collides with fishing vessel, rescue operation underway
mo-defense-indiannavy mo-news-national-states-goa 4646mep99tsf9p0j2v24dra2oo 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-boataccident
Source link