WORLD
ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഗാസയില്‍ 66 മരണം, ലെബനനില്‍ 22 മരണം
ഗാസ: വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബൈത്ത് ലാഹിയയിലെ കമാല്‍ അദ്‌വാൻ ആശുപത്രിക്ക് സമീപമാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളുമുണ്ടെന്നാണ് ഹമാസിനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഗാസയിലെ ഷെയ്ഖ് റദ്‌വാൻ പരിസരത്ത് ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ 22 പേര്‍ കൂടി കൊല്ലപ്പെട്ടതായി ഹമാസ് നടത്തുന്ന സിവില്‍ ഡിഫന്‍സ് ഏജന്‍സി പറയുന്നു.ബെയ്ത്ത് ലാഹിയയിലെ ജനവാസമേഖലയിലല്ല ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നാണ് ഇസ്രയേല്‍ സൈന്യം പറയുന്നത്. അതേസമയം, ഗാസയിലെ ആക്രമണത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്ച ഗാസയിലെ വിവിധ പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Source link