പ്രണയാഭ്യർഥന നിരസിച്ചു; യുവതിയെ അടിച്ചു വീഴ്‌ത്തി മർദനം, യുവാവിനെ പിടിച്ചുമാറ്റി നാട്ടുകാർ
പ്രണയാഭ്യർഥന നിരസിച്ചു; യുവതിയെ അടിച്ചു വീഴ്‌ത്തി മർദനം, യുവാവിനെ പിടിച്ചുമാറ്റി നാട്ടുകാർ- Latest News
പ്രണയാഭ്യർഥന നിരസിച്ചു; യുവതിയെ അടിച്ചു വീഴ്‌ത്തി മർദനം, യുവാവിനെ പിടിച്ചുമാറ്റി നാട്ടുകാർ
മനോരമ ലേഖകൻ
Published: November 22 , 2024 08:55 AM IST
1 minute Read
പ്രതീകാത്മക ചിത്രം: Image Credit: Istock/South_agency
ചെന്നൈ ∙ പ്രണയാഭ്യർഥന നിരസിച്ചതിന് യുവതിയെ യുവാവ് ക്രൂരമായി മർദിച്ചു. മധുര ഒത്തക്കടയിലെ ഫോട്ടോസ്റ്റാറ്റ് കടയിൽ ജോലി ചെയ്യുന്ന ലാവണ്യയ്ക്കാണു മർദനമേറ്റത്. കടയിലെത്തിയ സിദ്ദിഖ് രാജ (25) ലാവണ്യയെ തുടർച്ചയായി അടിക്കുകയും താഴെ വീണപ്പോൾ ചവിട്ടുകയും ചെയ്തു. സമീപത്തുണ്ടായിരുന്നവർ ചേർന്നു സിദ്ദിഖ് രാജയെ പിടിച്ചുമാറ്റി. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തഞ്ചാവൂരിൽ വിവാഹാഭ്യർഥന നിരസിച്ച അധ്യാപികയെ യുവാവ് കഴിഞ്ഞ ദിവസം സ്കൂളിൽ കയറി കുത്തിക്കൊന്ന സംഭവത്തിനു പിന്നാലെയാണ് പുതിയ സംഭവം.
English Summary:
Shocking incident in Chennai as a young woman is brutally attacked for rejecting a man’s proposal.
mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list mo-crime-attack 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-chennainews 53o3pmqnu91vpofg2gt45v74ec
Source link