പൊരിഞ്ഞ വഴക്കിനിടെ ഒരേ ചടങ്ങിനെത്തി നയൻതാരയും ധനുഷും; മുഖംകൊടുക്കാതെ താരങ്ങൾ

പൊരിഞ്ഞ വഴക്കിനിടെ ഒരേ ചടങ്ങിനെത്തി നയൻതാരയും ധനുഷും; മുഖംകൊടുക്കാതെ താരങ്ങൾ | Dhanush Nayanthara
പൊരിഞ്ഞ വഴക്കിനിടെ ഒരേ ചടങ്ങിനെത്തി നയൻതാരയും ധനുഷും; മുഖംകൊടുക്കാതെ താരങ്ങൾ
മനോരമ ലേഖകൻ
Published: November 22 , 2024 09:09 AM IST
1 minute Read
ധനുഷും നയൻതാരയും നിർമാതാവ് ആകാശ് ഭാസ്കരന്റെ വിവാഹത്തിൽ
നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി വിവാദം തമിഴകത്ത് ചൂടേറിയ ചർച്ചയാകുമ്പോൾ ഒന്നിച്ചൊരു ചടങ്ങിൽ പ്രത്യക്ഷപ്പെട്ട് നയൻതാരയും ധനുഷും. നിർമാതാവ് ആകാശ് ഭാസ്കരന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. ധനുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഇഡ്‌ലി കടയുടെ നിർമാതാവ് കൂടിയാണ് ആകാശ്.
വിഘ്നേഷ് ശിവനൊപ്പമാണ് നയൻതാരയെത്തിയത്. ഇവർ എത്തുമ്പോൾ സദസിന്റെ മുൻനിരയിൽ ധനുഷുമുണ്ടായിരുന്നു. ചടങ്ങിൽ ധനുഷ് ഇരുന്നതിന് തൊട്ടടുത്ത ഇരിപ്പിടത്തിൽ മുൻനിരയിൽ തന്നെയാണ് നയൻതാരയും ഇരുന്നത്. എന്നാൽ ഇരുവരും പരസ്പരം മുഖംകൊടുത്തില്ല.
ശിവകാർത്തികേയൻ, അനിരുദ്ധ് എന്നിവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. നയൻതാര–ധനുഷ് യുദ്ധം നടക്കുന്നതിനിടെ ഇരുവരെയും ഒരുമിച്ചു കണ്ടതിന്റെ ആവേശത്തിലായിരുന്നു ആരാധകർ. അതുകൊണ്ടുതന്നെ വിവാഹച്ചടങ്ങുകളിലെ ഇവരുടെ വിഡിയോ വളരെ പെട്ടന്നു തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
നയൻതാരയുടെ വിവാഹവുമായി ബന്ധപ്പെട്ട നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ ധനുഷ് നിർമിച്ച നാനും റൗഡി താൻ എന്ന സിനിമയുടെ ദൃശ്യങ്ങൾ ഉപയോഗിക്കാൻ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാതിരുന്നതിനെ തുടർന്ന് താരത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് നയൻതാര രംഗത്തെത്തിയിരുന്നു. ധനുഷിനെതിരെ പങ്കുവച്ച തുറന്ന കത്ത് വലിയ വിവാദമായി. ചിത്രത്തിന്റെ പിന്നാമ്പുറ ദൃശ്യങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചെന്നു കാണിച്ച് ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടതാണ് നയൻതാരയെ പ്രകോപിപ്പിച്ചത്. മൂന്ന് സെക്കൻഡ് ദൃശ്യങ്ങൾക്ക് 10 കോടി രൂപയാണ് ധനുഷ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
English Summary:
As the Netflix documentary controversy sparks heated debate in Tamil Nadu, Nayanthara and Dhanush make a joint appearance at an event.
1h6qq8qh1naaka79iekqtb76pp 7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-entertainment-movie-dhanush f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-nayanthara
Source link