ലൈഫ് ഇന്ററസ്റ്റ് മാത്രമുള്ള ഭൂമി ഇഷ്ടദാനം നൽകാനാവില്ല: സുപ്രീം കോടതി
ലൈഫ് ഇന്ററസ്റ്റ് മാത്രമുള്ള ഭൂമി ഇഷ്ടദാനം നൽകാനാവില്ല: സുപ്രീം കോടതി – Supreme Court Rules Life Interest Land Cannot Be Gifted Under Hindu Succession Act | India News, Malayalam News | Manorama Online | Manorama News
ലൈഫ് ഇന്ററസ്റ്റ് മാത്രമുള്ള ഭൂമി ഇഷ്ടദാനം നൽകാനാവില്ല: സുപ്രീം കോടതി
മനോരമ ലേഖകൻ
Published: November 22 , 2024 03:48 AM IST
Updated: November 21, 2024 11:45 PM IST
1 minute Read
ന്യൂഡൽഹി ∙ ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം, മരണംവരെ കൈവശം വയ്ക്കാനും അനുഭവിക്കാനും മാത്രം അവകാശമുള്ള (ലൈഫ് ഇന്ററസ്റ്റ്) ഭൂമി ഇഷ്ടദാനമായി നൽകാൻ കഴിയില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ 14(1) വകുപ്പു വ്യഖ്യാനിച്ചുകൊണ്ടാണ് ജഡ്ജിമാരായ സി.ടി. രവികുമാർ, സഞ്ജയ് കരോൾ എന്നിവരുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
വസ്തുവിന്മേൽ മറ്റെന്തെങ്കിലും അവകാശം നൽകിയിട്ടില്ലെങ്കിൽ അതിന്റെ സമ്പൂർണാധികാരം അവകാശപ്പെടാൻ കഴിയില്ല. അതിനാൽ, ഇതു സ്വന്തം സ്വത്തായി കരുതി ഇഷ്ടദാനം നൽകാനുമാകില്ല. ഇക്കാര്യങ്ങൾ നിയമത്തിൽ വ്യക്തമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
അമ്മ ഇഷ്ടദാനമായി നൽകിയ 3.55 ഏക്കർ ഭൂമിയുടെ അവകാശം ഉന്നയിച്ചു മക്കൾ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഈ കേസിൽ അമ്മയ്ക്ക് ഭാഗഉടമ്പടിയിൽ മരണംവരെ അവിടെ താമസിക്കാനുള്ള അവകാശം മാത്രമാണ് ലഭിച്ചതെന്നും ഇത് അടുത്ത തലമുറയ്ക്കു കൈമാറാൻ കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.
English Summary:
Supreme Court Rules Life Interest Land Cannot Be Gifted Under Hindu Succession Act
342bgc9kjdm4o62or8ijujnumg mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-supremecourt mo-judiciary-judgement
Source link