ഡൽഹി തിരഞ്ഞെടുപ്പ് ഫെബ്രുവരിയിൽ; ആദ്യ സ്ഥാനാർഥി പട്ടികയുമായി ആംആദ്മി പാർട്ടി

ഡൽഹി തിരഞ്ഞെടുപ്പ് ഫെബ്രുവരിയിൽ; ആദ്യ സ്ഥാനാർഥി പട്ടികയുമായി ആംആദ്മി പാർട്ടി – AAP with first stage candidates list for Delhi assembly elections | India News, Malayalam News | Manorama Online | Manorama News

ഡൽഹി തിരഞ്ഞെടുപ്പ് ഫെബ്രുവരിയിൽ; ആദ്യ സ്ഥാനാർഥി പട്ടികയുമായി ആംആദ്മി പാർട്ടി

മനോരമ ലേഖകൻ

Published: November 22 , 2024 03:48 AM IST

Updated: November 21, 2024 09:44 PM IST

1 minute Read

പട്ടികയിൽ ഇടംപിടിച്ചത് 11 പേർ

ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുൻപുതന്നെ ആംആദ്മി പാർട്ടി ആദ്യ ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും പാർട്ടിയിലേക്കു ചേക്കേറിയവർ ഉൾപ്പെടെ 11 പേരുടെ പട്ടികയാണു പാർട്ടി ഇന്നലെ പുറത്തുവിട്ടത്. ഫെബ്രുവരിയിലാണു തിരഞ്ഞെടുപ്പ്. 

പട്ടികയിലുള്ള ബ്രംസിങ് തൻവർ (ഛത്തർപുർ), അനിൽ ഝാ (കിരാരി), ബി.ബി. ത്യാഗി (ലക്ഷ്മി നഗർ) എന്നിവർ ബിജെപി വിട്ട് എഎപിയിലെത്തിയവരാണ്. സുബൈർ ചൗധരി (സീലംപുർ), വീർസിങ് ധിംഗൻ (സീമാപുരി), സൊമേഷ് ഷോക്കീൻ (മത്തിയാല) എന്നിവർ കോൺഗ്രസ് വിട്ട് എഎപിയിലെത്തിയവരാണ്. സരിത സിങ് (റൊഹ്താസ് നഗർ), രാം സിങ് നേതാജി (ബദർപുർ), ഗൗരവ് ശർമ (ഗോണ്ട), മനോജ് ത്യാഗി (കരാവൽ നഗർ), ദീപക് സിങ്ഗാൾ (വിശ്വാസ് നഗർ) എന്നിവരും പട്ടികയിലുണ്ട്. കിരാരി, സീലംപുർ, മത്തിയാല എന്നിവിടങ്ങളിൽ എഎപിയുടെ സിറ്റിങ് എംഎൽഎമാരെ ഒഴിവാക്കുകയും ചെയ്തു. 

2015 ൽ ആകെയുള്ള 70 ൽ 67 സീറ്റും 2020 ൽ 62 സീറ്റും നേടി അധികാരത്തിലെത്തിയ ആംആദ്മി പാർട്ടിക്ക് ഇക്കുറി മത്സരം കടുപ്പമാണ്. മദ്യനയ അഴിമതിക്കേസിൽ മുൻമുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടെയുള്ളവർ ജയിലിലായതു പാർട്ടിക്കു തിരിച്ചടിയായിരുന്നു. മുതിർന്ന നേതാവും മന്ത്രിയുമായിരുന്ന കൈലാഷ് ഗലോട്ട് ദിവസങ്ങൾ മുൻപാണു പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.

English Summary:
AAP with first stage candidates list for Delhi assembly elections

mo-news-common-newdelhinews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-elections-assemblyelections mo-politics-parties-aap 7pbo7h7i6hlke9u084tgu0v3r7 mo-news-national-states-delhi


Source link
Exit mobile version