ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാൻ ഇന്ത്യ, ഓസ്ട്രേലിയ കരാർ

ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാൻ ഇന്ത്യ, ഓസ്ട്രേലിയ കരാർ – India-Australia agreement for aerial refueling | India News, Malayalam News | Manorama Online | Manorama News

ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാൻ ഇന്ത്യ, ഓസ്ട്രേലിയ കരാർ

മനോരമ ലേഖകൻ

Published: November 22 , 2024 03:48 AM IST

Updated: November 21, 2024 09:44 PM IST

1 minute Read

Photo: Indian AIr Force

ന്യൂഡൽഹി ∙ ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കുന്നതിൽ ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും വ്യോമസേനകൾ തമ്മിൽ ധാരണ. ഇതനുസരിച്ച് റോയൽ ഓസ്ട്രേലിയൻ എയർ ഫോഴ്സിന്റെ (ആർഎഎഎഫ്) കെസി–30എ മൾട്ടി റോൾ ടാങ്കർ ട്രാൻസ്പോർട്ട് വിമാനത്തിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാം. ഡൽഹിയിൽ ഇരു രാജ്യങ്ങളുടെയും വ്യോമസേനാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. 

ഇതാദ്യമായാണ് ആകാശത്ത് ഇന്ധനം നിറയ്ക്കുന്ന (എയർ ടു എയർ–എഎആർ) രംഗത്ത് ഇന്ത്യ ഒരു രാജ്യവുമായി കരാറിൽ ഏർപ്പെടുന്നത്. വിദേശരാജ്യങ്ങളുടെ വിമാനങ്ങളിൽ നിന്ന് ഇന്ത്യൻ സേനാ വിമാനങ്ങൾ മുൻപും ഇന്ധനം നിറച്ചിട്ടുണ്ട്. സാധാരണ വ്യോമാഭ്യാസ പ്രകടനങ്ങളിലാണ് ഇങ്ങനെ ചെയ്യാറുള്ളത്. 

English Summary:
India-Australia agreement for aerial refueling

mo-news-world-countries-india mo-news-world-countries-australia 3k858m28eq9at72d2et36mvn7u mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-defense-indianairforce 6anghk02mm1j22f2n7qqlnnbk8-list


Source link
Exit mobile version