അന്നു സംസ്ഥാനങ്ങൾ ഭരിച്ചത് പ്രതിപക്ഷപാർട്ടികൾ: ബിജെപി

അന്നു സംസ്ഥാനങ്ങൾ ഭരിച്ചത് പ്രതിപക്ഷപാർട്ടികൾ: ബിജെപി – Gautam Adani case: Congress trying to politicize said Amit Malviya | India News, Malayalam News | Manorama Online | Manorama News
അന്നു സംസ്ഥാനങ്ങൾ ഭരിച്ചത് പ്രതിപക്ഷപാർട്ടികൾ: ബിജെപി
മനോരമ ലേഖകൻ
Published: November 22 , 2024 03:48 AM IST
Updated: November 21, 2024 11:59 PM IST
1 minute Read
അമിത് മാളവ്യ (Photo: Twitter, @amitmalviya)
ന്യൂഡൽഹി ∙ ഗൗതം അദാനിക്കെതിരെയുള്ള കേസ് രാഷ്ട്രീയവത്കരിക്കാനാണു കോൺഗ്രസിന്റെ ശ്രമമെന്നു ബിജെപി ഐടി വിഭാഗം തലവൻ അമിത് മാളവ്യ ആരോപിച്ചു. ‘രാഹുൽ ഗാന്ധിയും അമേരിക്കൻ വ്യവസായി ജോർജ് സോറോസും ഒരേപോലെ സംസാരിക്കുന്നത് ആകസ്മികമാണോ? 20,000 കോടി രൂപ സമാഹരിക്കാൻ അദാനി ശ്രമിക്കുന്നതിനിടെയാണു ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തു വന്നത്’– അമിത് മാളവ്യ പറഞ്ഞു.
‘ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിനു തൊട്ടു മുൻപാണു കുറ്റം ചുമത്തിയത്. നിലവിലുള്ള യുഎസ് ഭരണനേതൃത്വം നീതിന്യായ വകുപ്പിനെ ദുരുപയോഗിച്ചതായി ട്രംപ് ആരോപിച്ചതുമായി ഇതിനെ കൂട്ടിവായിക്കണം. ഇന്ത്യയിലെ പ്രധാന നിക്ഷേപകരിലൊളായ ഗൗതം അദാനിക്കെതിരെ ആരോപണവുമായി, എന്തിനാണു സോറോസിന്റെ ആളായി രാഹുൽ രംഗത്തു വരുന്നത്?
കുറ്റപത്രത്തിൽ പറഞ്ഞ സംഭവങ്ങൾ നടന്ന സമയത്ത്, ആ സംസ്ഥാനങ്ങൾ ഭരിച്ചതു പ്രതിപക്ഷ പാർട്ടികളാണ്. നിയമം അതിന്റെ വഴിക്കു പോകട്ടെ. അതിൽ ഇടപെടാതിരിക്കുന്നതാണു നല്ലത്’– മാളവ്യ പറഞ്ഞു.
English Summary:
Gautam Adani case: Congress trying to politicize said Amit Malviya
mo-news-common-malayalamnews mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-national-personalities-gautam-adani mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 3gt1v4bt2dt95t9k7v284gsdmb mo-politics-parties-congress
Source link