വായുമലിനീകരണം: 2019 ൽ രാജ്യത്ത് 17 ലക്ഷം മരണം

വായുമലിനീകരണം: 2019 ൽ രാജ്യത്ത് 17 ലക്ഷം മരണം – Air pollution: 17 lakh death reported in 2019 | India News, Malayalam News | Manorama Online | Manorama News

വായുമലിനീകരണം: 2019 ൽ രാജ്യത്ത് 17 ലക്ഷം മരണം

മനോരമ ലേഖകൻ

Published: November 22 , 2024 03:48 AM IST

Updated: November 21, 2024 11:52 PM IST

1 minute Read

ന്യൂഡൽഹി ∙ വായുമലിനീകരണം കാരണം 2019 ൽ രാജ്യത്ത് 17 ലക്ഷം പേർ മരിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) വെളിപ്പെടുത്തി.‌ ഇവയിൽ 32.5% മരണങ്ങൾക്കും കാരണം ശ്വാസകോശരോഗങ്ങളാണ്. ശ്വസനസംബന്ധമായ പ്രശ്നങ്ങൾ കാരണം ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നതിനാലുണ്ടാകുന്ന ഹൃദ്രോഗം (29.2%), പക്ഷാഘാതം (16.2%), ശ്വാസകോശ അണുബാധ (11.2) തുടങ്ങിയവയും മരണത്തിനു കാരണമാകും. വായുമലിനീകരണം വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ്, ആസ്മ, ശ്വാസകോശം ചുരുങ്ങൽ തുടങ്ങിയ അസുഖങ്ങൾക്കു കാരണമാകുമെന്നു പഠനത്തിലുണ്ട്. 

English Summary:
Air pollution: 17 lakh death reported in 2019

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-environment-air-pollution 1gkkvlr75ut0ms99gtsnt2d67r mo-health-icmr mo-health-death


Source link
Exit mobile version