ചമയ കലാകാരികൾക്ക് ഭീഷണി: വിശദീകരണംതേടി
കൊച്ചി: സിനിമാരംഗത്തെ പീഡനങ്ങളെക്കുറിച്ച് പരാതി നൽകിയ മേക്കപ്പ്/ഹെയർസ്റ്റൈലിസ്റ്റ് കലാകാരികൾക്ക് സിനി മേക്കപ്പ് ആർട്ടിസ്റ്റ്സ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയനിൽ നിന്ന് ഭീഷണിയെന്ന് പരാതി. സംഘടനയിൽ നിന്ന് പുറത്താക്കാതിരിക്കാൻ മൂന്ന് ചമയ കലാകാരികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നാണ് അഭിഭാഷക ഹൈക്കോടതിയെ അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട പ്രത്യേകബെഞ്ച് എതിർകക്ഷികളിൽ നിന്ന് വിശദീകരണം തേടി. രേഖകൾ ഹാജരാക്കാനും
അതേസമയം, സിനിമാരംഗത്തെ പീഡനപരാതികൾ അന്വേഷിക്കുന്ന പ്രത്യേക സംഘം ഹൈക്കോടതിയിൽ അന്വേഷണപുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിച്ചു. എ.ഐ.ജി പൂങ്കുഴലിയടക്കം ഇന്നലെ കോടതിയിൽ ഹാജരായി.
സിനിമയിൽ വനിതകളുടെ സുരക്ഷയും തൊഴിൽ സാഹചര്യവും മെച്ചപ്പെടുത്താൻ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കളക്ടീവ് സമർപ്പിച്ച ഉപഹർജി ഹൈക്കോടതി പ്രത്യേകബെഞ്ച് ഫയലിൽ സ്വീകരിച്ചു. സർക്കാരിന്റെ വിശദീകരണം തേടി.
Source link