ഉപതിരഞ്ഞെടുപ്പ് ഫലം യോഗിക്ക് നിർണായകം
ഉപതിരഞ്ഞെടുപ്പ് ഫലം യോഗിക്ക് നിർണായകം – By-election result is crucial for Yogi Adityanath | India News, Malayalam News | Manorama Online | Manorama News
ഉപതിരഞ്ഞെടുപ്പ് ഫലം യോഗിക്ക് നിർണായകം
മനോരമ ലേഖകൻ
Published: November 22 , 2024 03:51 AM IST
1 minute Read
യോഗി ആദിത്യനാഥ് (PTI Photo)
ന്യൂഡൽഹി ∙ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്ന ഉപതിരഞ്ഞെടുപ്പു ഫലം കാത്ത് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് ഒഴിവുവന്ന 10 നിയമസഭാ മണ്ഡലങ്ങളിൽ 9 ൽ ആണു തിരഞ്ഞെടുപ്പു നടന്നത്. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ഈ സീറ്റുകളിൽ 4 എണ്ണം ബിജെപി നേടി. ബിജെപിക്ക് 6–7 സീറ്റും സമാജ്വാദി പാർട്ടിക്ക് 2–3 സീറ്റുമാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടർന്നു യോഗി ആദിത്യനാഥിനെതിരെ ബിജെപിയിലുണ്ടായ വിമതനീക്കമാണു യുപി ഉപതിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, യുപി ബിജെപി പ്രസിഡന്റ് ഭുപേന്ദ്ര സിങ് ചൗധരി എന്നിവരുടെ നേതൃത്വത്തിലാണു വിമത നീക്കം. മുഖ്യമന്ത്രി സ്ഥാനത്തു നിന്നു യോഗിയെ മാറ്റണമെന്നായിരുന്നു ഇവരുടെ ആവശ്യം. ചില ഘടകകക്ഷി നേതാക്കളും സർക്കാരിനെതിരെ തുറന്ന പ്രസ്താവന നടത്തി. ഇരുഭാഗത്തെയും ഡൽഹിയിലേക്കു വിളിപ്പിച്ച് ദേശീയനേതൃത്വം ചർച്ച നടത്തി. ആർഎസ്എസും പ്രശ്നത്തിൽ ഇടപെട്ടു. ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനുള്ള അധികാരം നേതൃത്വം യോഗിക്കു നൽകിയിരുന്നു. ഇത് എത്രത്തോളം ഫലം കണ്ടുവെന്നു നാളെ വ്യക്തമാകും.
English Summary:
By-election result is crucial for Yogi Adityanath
5udnrunfnm4529ek1fdvrb9528 mo-news-common-malayalamnews mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-national-states-uttarpradesh mo-politics-leaders-yogiadityanath
Source link