തിരുവനന്തപുരം: സെറിബ്രൽ പാൾസിയോട് തോൽക്കാത്ത രാഗേഷ് കൃഷ്‌ണന്റെ ജീവിതയാത്രയ്ക്ക് നേട്ടത്തിന്റെ മുദ്ര ചാർത്തി കളം@24 തീയറ്ററുകളിലേക്ക്. പന്തളം സ്വദേശി രാഗേഷ് കൃഷ്ണൻ കുരമ്പാല കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച ചിത്രമാണിത്. 29ന് റിലീസ് ചെയ്യുന്ന സിനിമ സർക്കാർ തീയറ്ററുകളിൽ മാത്രമായിരിക്കും പ്രദർശിപ്പിക്കുക. മന്ത്രി സജി ചെറിയാൻ ഇടപെട്ടാണ് സർക്കാർ തീയറ്ററുകൾ നൽകിയത്. സസ്‌പെൻസ് ത്രില്ലറാണ് ഒരു മണിക്കൂറും 23 മിനിട്ടുമുള്ള ഈ ചിത്രം. ചരിത്രത്തിൽ ബിരുദവും കംപ്യൂട്ടർ ഡിപ്ലോമയും പൂർത്തിയാക്കിക്കഴിഞ്ഞപ്പോഴാണ് സിനിമാമോഹം കലശലായയത്. പന്തളം കുരമ്പാല കാർത്തിക ഭവനിൽ രാധാകൃഷ്ണകുറുപ്പിന്റെയും രമ കുറുപ്പിന്റെയും മകനാണ്. രാഗി കൃഷ്ണൻ സഹോദരിയാണ്.
Source link