ജ്യോതിഷത്തില്‍ പല മാറ്റങ്ങളും ജാതകം അനുസരിച്ചും നക്ഷത്രം അനുസരിച്ചും മാറും. ശുക്രന്‍ പൊതുവേ ഭാഗ്യദായകനായ ഗ്രഹമാണെന്നാണ് വിശ്വാസം. ചില പ്രത്യേക നാളുകാര്‍ക്ക് ശുക്രന്‍ പ്രസാദിച്ചതിനാല്‍ ഡിസംബര്‍ 31ന് മുന്‍പ് ചില മഹാഭാഗ്യങ്ങള്‍ വന്നു ചേരുകയാണ്. ഈ നക്ഷത്രക്കാര്‍ക്ക് മാത്രമല്ല, ഇവര്‍ വീട്ടിലുണ്ടെങ്കില്‍ അവര്‍ക്ക് വരെ ഉയര്‍ച്ചയാണ് ഫലമായി പറയുന്നത്. ഏതെല്ലാം നാളുകാരാണ് ഇവര്‍ എന്നറിയാം.പൂരംഇതില്‍ ആദ്യ നക്ഷത്രം പൂരം നക്ഷത്രമാണ്. ഇവരുടെ ജീവിതത്തില്‍ ശുക്രന്‍ ഉദിയ്ക്കുന്ന സമയമാണ്. ഡിസംബര്‍ 31 വരെ ഇവരുടെ ജീവിതത്തില്‍ അപൂര്‍വ ഭാഗ്യങ്ങളുണ്ടാകും. ലോട്ടറി വരെ അടിയ്ക്കാം. സാമ്പത്തിക അഭിവൃദ്ധിയുണ്ടാകും. കടങ്ങള്‍ മാറും. സൗഭാഗ്യ ദിവസങ്ങള്‍ വരുന്നു. പുതിയ വരുമാന സ്രോതസുകള്‍ വരും. സമ്പാദ്യം വന്നു ചേരും. തൊഴില്‍ രംഗത്തും നേട്ടമുണ്ടാകും. വീടിന് തന്നെ ഈ നാളുകാര്‍ ഐശ്വര്യം കൊണ്ടു വരും.തൃക്കേട്ടഅടുത്തത് തൃക്കേട്ട നക്ഷത്രമാണ്. ഇവര്‍ക്കും ഡിസംബര്‍ 31 വരെ വളരെ ഭാഗ്യമാണ്. സ്ഥാനമാനങ്ങള്‍ ലഭിയ്ക്കുന്ന സമയം. അതീവ ശുഭകരമായ സമയം. ഉയര്‍ച്ചയുടെ, ഐശ്വര്യത്തിന്റെ, ഉദ്ദിഷ്ടകാര്യ സിദ്ധിയുടെ സമയമാണ് ഇവര്‍ക്ക് വരുന്നത്. പുതിയ തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റിയ സമയമാണ്. തൊട്ടതെല്ലാം പൊന്നാകും. എല്ലാ കാര്യങ്ങള്‍ക്കും ഇറങ്ങിത്തിരിയ്ക്കാന്‍ പറ്റിയ സമയം. ആത്മാര്‍ത്ഥമായി ഏത് കാര്യത്തിന് ഇറങ്ങിയാലും ലോകം അവര്‍ക്കൊപ്പം നില്‍ക്കും. ഇവര്‍ കുടുംബത്തുണ്ടെങ്കില്‍ വീടിന് അടിമുടി ഉയര്‍ച്ച വരും.ചതയംഅടുത്തത് ചതയം നക്ഷത്രമാണ്. ഇവരുടെ ജീവിതത്തിലുണ്ടായിരുന്ന പ്രയാസങ്ങള്‍ മാറുന്ന കാലമാണ് വരുന്നത്. ഇവരുടെ ജീവിതത്തില്‍ ചില സൗഭാഗ്യങ്ങള്‍ വന്നു ചേരും. പ്രതീക്ഷിയ്ക്കാതെ പല ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. ഒരുകാലത്ത് ആഗ്രഹിച്ചിട്ട് നഷ്ടപ്പെട്ടു പോയെന്ന് കരുതിയ പലതും ഇവരെ തേടി വരും. ഐശ്വര്യത്തിന്റെയും സമ്പത്തിന്റേയും കൊടുമുടി കയറും.പുണര്‍തംഅടുത്തത് പുണര്‍തമാണ്. ഇവരുടെ ഭാവി ഭദ്രമാക്കുന്ന രീതിയിലെ പല അനുഭവങ്ങളും നടക്കും. ഇവരുടെ ജീവിതത്തില്‍ വഴിത്തിരിവാകുന്ന പല കാര്യങ്ങളും നടക്കും. ബിസിനസ് നടത്തുന്നവര്‍ക്ക് ഏറെ ഉയര്‍ച്ചയുണ്ടാകും. ഇവരെ തേടി ചില സന്തോഷവാര്‍ത്തകള്‍ തേടിയെത്തും. ആഗ്രഹിച്ചതില്‍ കൂടുതല്‍ ഉയര്‍ച്ച ലഭിയ്ക്കുന്ന കാലമാണ് ഇവരെ തേടിയെത്തുന്നത്.രേവതിരേവതിയാണ് ഇതില്‍ പെടുന്ന അടുത്ത നക്ഷത്രം. ഇവര്‍ക്കും മഹാഭാഗ്യം, ശുക്രന്‍ പ്രസാദിയ്ക്കുന്ന സമയമാണ്. ഇവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടും. ഡിസംബര്‍ 31ന് മുന്‍പ് ഇവരെ തേടി സന്തോഷവാര്‍ത്തകള്‍ തേടിയെത്തും. ഇവര്‍ക്ക് ഉയര്‍ച്ചയുണ്ടാകും. മറ്റുള്ളവരില്‍ നിന്ന് ആവശ്യമായ സഹായം ഇവരെ തേടിയെത്തും. വച്ചടി വച്ചടി ഉയര്‍ച്ച വരുന്ന സമയമാണ്.മകംഅടുത്തത് മകം നക്ഷത്രമാണ്. ഡിസംബര്‍ 31ന് മുന്‍പായി ശുക്രകൃപയാല്‍ ഇവരുടെ ജീവിതത്തില്‍ പല കാര്യങ്ങളും മഹത്തരമായി സംഭവിയ്ക്കും. ജീവിതത്തില്‍ ഒരുപാട് ആഗ്രഹിച്ച, സ്വപ്നം കണ്ട പല കാര്യങ്ങളും നടന്നു കിട്ടും. ഉദ്ദിഷ്ടകാര്യ സിദ്ധിയുണ്ടാകും. ഈശ്വരന്‍ ഇരുകൈകളും നീട്ടി ഇവരെ അനുഗ്രഹിയ്ക്കുന്ന കാലമാണ് വരുന്നത്. പരീക്ഷകള്‍ എഴുതുന്നവര്‍ക്ക് അനുകൂല സമയമാണ്. വിദ്യാവിജയം ഉണ്ടാകും. തൊഴില്‍ തടസം മാറും.തിരുവോണംഇതില്‍ അവസാന നക്ഷത്രം തിരുവോണം നക്ഷത്രമാണ്. ഇവര്‍ക്ക് സന്തോഷം നല്‍കുന്ന യാത്രകള്‍ വരുന്ന സമയമാണ്. കുടംബജീവിതത്തില്‍ സന്തോഷം വരുന്ന കാലമാണ്. ഉദ്ദിഷ്ടകാര്യ സിദ്ധി, വിദ്യാവിജയം, ധനവരവ് എന്നിങ്ങനെ പല ഭാഗ്യങ്ങള്‍ വരും. ഈ നാളുകള്‍ വീട്ടിലുണ്ടെങ്കില്‍ വീട്ടുകാരെ തേടി പല ഭാഗ്യങ്ങളും നേട്ടങ്ങളും തേടി വരും. ഈ നക്ഷത്രം കൊണ്ട് ഒരു വീട് തന്നെ രക്ഷപ്പെടും എന്ന രീതിയിലെ ഭാഗ്യം തേടി വരും. തൊട്ടതെല്ലാം പൊന്നാക്കുന്ന നക്ഷത്രമാണ് ഇത്.
Source link