KERALAMLATEST NEWS

ഒറ്റപ്പെട്ട മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം ഒറ്റപ്പെട്ട മഴ ലഭിക്കും. മദ്ധ്യ തെക്കൻ ജില്ലകളിൽ മഴയോടൊപ്പം ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. മന്നാർ കടലിടുക്കിനും ശ്രീലങ്കക്കും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ അടിസ്ഥാനത്തിലാണിത്. മഴ മുന്നറിയിപ്പുകളൊന്നും ഇല്ല. കേരള തീരത്ത് ഇന്ന് മത്സ്യബന്ധനം പാടില്ല. ശബരിമല സന്നിധാനം,പമ്പ,നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിനും നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. ഇന്ന് തെക്കൻ ആൻഡമാൻ കടലിൽ പുതിയ ന്യൂനമ‌ർദ്ദം രൂപപ്പെടും.


Source link

Related Articles

Back to top button