രണ്ടായിരം കോടി രൂപയിൽ കുറവുള്ള പദ്ധതികളുടെ ചടങ്ങുകളിലേക്ക് പോകാറില്ല: നിതിൻ ഗഡ്കരി

രണ്ടായിരം കോടി രൂപയിൽ കുറവുള്ള പദ്ധതികളുടെ ചടങ്ങുകളിലേക്കു താൻ പോകാറില്ലെന്നു കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി – Bihar Roads to Match US Standards in 4 Years: Nitin Gadkari Announces rupees 37 Billion Boost | Latest News | Manorama Online

രണ്ടായിരം കോടി രൂപയിൽ കുറവുള്ള പദ്ധതികളുടെ ചടങ്ങുകളിലേക്ക് പോകാറില്ല: നിതിൻ ഗഡ്കരി

മനോരമ ലേഖകൻ

Published: November 21 , 2024 10:57 PM IST

1 minute Read

നിതിന്‍ ഗഡ്കരി. (ഫയൽ ചിത്രം :ജോസ്കുട്ടി പനയ്ക്കൽ∙മനോരമ)

പട്ന∙ രണ്ടായിരം കോടി രൂപയിൽ കുറവുള്ള പദ്ധതികളുടെ ചടങ്ങുകളിലേക്കു താൻ പോകാറില്ലെന്നു കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ബിഹാറിലെ ഗയയിൽ 3700 കോടി രൂപയുടെ റോഡ് വികസന പദ്ധതികളുടെ ശിലാസ്ഥാപന – ഉദ്ഘാടന  പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. നാലു വർഷത്തിനകം ബിഹാറിലെ റോഡുകൾ അമേരിക്കയിലെ റോഡുകളെ പോലെയാക്കുമെന്നു ഗഡ്കരി വാഗ്ദാനം ചെയ്തു.

റോഡ് വികസന പദ്ധതികൾക്കായി കേന്ദ്ര സർക്കാരിനു പണത്തിന്റെ പഞ്ഞമില്ല. സത്യസന്ധമായി സേവനം നടത്തുന്നവരുടെ കുറവു മാത്രമേ രാജ്യത്തുള്ളുവെന്നും ഗഡ്കരി പറഞ്ഞു. ബിഹാറിൽ എല്ലാ കാര്യങ്ങൾക്കും ജാതിയാണു നോക്കുന്നതെന്നു കേട്ടിട്ടുണ്ട്. മനുഷ്യനു ജാതിയല്ല, ഗുണമാണു പ്രധാനം. ശസ്ത്രക്രിയ വേണ്ടി വരുമ്പോൾ ഡോക്ടറുടെ ജാതിയാണോ സാമർഥ്യമാണോ അന്വേഷിക്കുന്നതെന്നു ഗഡ്കരി ചോദിച്ചു.

English Summary:
Union Road Transport Minister Nitin Gadkari has committed 3700 crore to elevate Bihar’s road infrastructure to US standards within four years.

mo-news-common-latestnews mo-politics-leaders-nitingadkari 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-auto-road 5eider0emtun1fu2pa3goa00p4 mo-news-national-states-bihar


Source link
Exit mobile version