KERALAMLATEST NEWS

സെക്രട്ടേറിയറ്റിലെ ടോയ്‌ലറ്റിൽ ക്ലോസറ്റ് പൊട്ടിവീണു; യുവതിയുടെ കാലിന് ഗുരുതര പരിക്ക്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ടോയ്‌ലറ്റിൽ ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്. ആദ്യം ജനറൽ ആശുപത്രിയിലേക്കും ഇവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും ഇവരെ പ്രവേശിപ്പിച്ചു. അവസ്ഥ ഗുരുതരമായതോടെ ഇപ്പോൾ കിംസ് ആശുപത്രിയിലേക്ക് മാറ്റി. തദ്ദേശവകുപ്പിലെ ഉദ്യോഗസ്ഥയ്‌ക്കാണ് പരിക്കേറ്റത്.

ഇന്ന് ഉച്ചയ്‌ക്ക് 12 മണിയോടെ അനക്‌സ് വണ്ണിലെ ഒന്നാം നിലയിലെ ശുചിമുറിയിലാണ് അപകടമുണ്ടായത്. ക്ലോസറ്റിന്റെ ഒരു ഭാഗം പൊട്ടിപ്പൊളിഞ്ഞ് ഉദ്യോഗസ്ഥ നിലത്ത് വീഴുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ യുവതിക്ക് ഒമ്പത് തുന്നലുകൾ ഉണ്ടെന്നാണ് വിവരം. ആഴത്തിലുള്ള മുറിവാണെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ രക്തത്തിൽ കുളിച്ചിരുന്നുവെന്നുമാണ് സെക്രട്ടേറിയേറ്റ് അസോസിയേഷൻ ഭാരവാഹിയായ ഇർഷാദ് പറഞ്ഞത്.

സെക്രട്ടേറിയറ്റിലെ പല ടോയ്‌ലറ്റുകളും കാലപ്പഴക്കം വന്ന് അപകടാവസ്ഥയിലാണെന്നാണ് വിവരം. പുതുക്കി പണിയണമെന്ന് ജീവനക്കാരുടെ സംഘടനകൾ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു.


Source link

Related Articles

Back to top button