പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്സും സുരാജിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ഇ.ഡി(എക്സ്ട്രാ ഡീസന്റ്) ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തും. ഡാർക്ക് ഹ്യൂമർ ജോണറിലൊരുങ്ങുന്ന ഇ ഡി സംവിധാനം ചെയ്തിരിക്കുന്നത് ആമിർ പള്ളിക്കൽ ആണ്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.
സുരാജ് വെഞ്ഞാറമൂട്, ഗ്രേയ്സ് ആന്റണി, വിനയപ്രസാദ്, റാഫി, സുധീർ കരമന, ശ്യാം മോഹൻ, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂകാംബികാ,പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലാണ് ഇ ഡിയുടെ ചിത്രീകരണം നടന്നത്. ഇ ഡി യുടെ അണിയറ പ്രവർത്തകർ ഇവരാണ്. കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് കൃഷ്ണൻ, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു , പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, ഫൈനൽ മിക്സ് : എം. രാജകൃഷ്ണൻ, അഡ്മിനിസ്ട്രേഷൻ&ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് : അഖിൽ യെശോധരൻ,കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ : മാജിക് ഫ്രെയിംസ് റിലീസ്, പി ആർ ഓ : പ്രതീഷ് ശേഖർ, അഡ്വർസിങ് : ബ്രിങ്ഫോർത് .
English Summary:
Suraj Venjaranmood’s new movie to theaters
Source link