‘കരിങ്കൊടി പ്രതിഷേധം അപകീർത്തികരമല്ല’; കോൺഗ്രസ് പ്രവർത്തകർക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: കരിങ്കൊടി പ്രതിഷേധം അപകീർത്തികരമോ അമാനിക്കലെ അല്ലെന്ന് ഹൈക്കോടതി. പറവൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം.
പ്രതിഷേധത്തിന് ഉപയോഗിക്കുന്ന കൊടി ഏത് നിറത്തിലുള്ളതായാലും നിയമവിരുദ്ധമല്ല. പ്രതിഷേധമുണ്ടാകുമ്പോൾ ചെറിയ ബലപ്രയോഗം സാധാരണമാണ്. അതിനാൽ തന്നെ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റം നിലനിൽക്കില്ല. ഇത്തരം ചെറിയ കാര്യങ്ങളിൽ നിയമനടപടികൾ ഒഴിവാക്കണമെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഓർമിപ്പിച്ചു.
കേസിനാസ്‌പദമായ സംഭവം നടന്നത് 2017 ഏപ്രിൽ ഒമ്പതിനാണ്. പറവൂരിൽ മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു നടത്തിയ പ്രതിഷേധത്തിൽ പൊലീസ് കേസെടുത്തിരുന്നു. കരിങ്കൊടി കാട്ടിയെന്ന കേസിന് പുറമേ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന കുറ്റവും ഇവർക്കെതിരെ ചുമത്തി. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപ്പട്ടികയിൽ ഉള്ളവർ ഹൈക്കോടതിയെ സമീപിച്ചത്.
Source link