KERALAM

ക്ഷേത്രത്തിലെത്തിയ ഉന്നതന്റെ ഭാര്യയ്‌ക്കും മകൾക്കും അകമ്പടി പോയില്ല; ഉദ്യോഗസ്ഥർക്ക് കിട്ടിയത് രാജഭരണത്തെ അനുസ്‌മരിപ്പിക്കുന്ന ശിക്ഷ

കൊച്ചി: ദേവസ്വം ബോർഡ് ഉന്നതന്റെ ഭാര്യയ്ക്ക് ക്ഷേത്ര ദർശനത്തിന് അകമ്പടി പോയില്ലെന്ന കാരണത്താൽ രണ്ട് ഉദ്യോഗസ്ഥർക്ക് കിട്ടിയത് നാല് മണിക്കൂർ നില്പ് ശിക്ഷ. കൊച്ചിൻ ദേവസ്വം ബോർഡിലാണ് രാജഭരണകാലത്തെ അനുസ്മരിപ്പിക്കുന്ന ശിക്ഷാ നടപടി.

കഴിഞ്ഞ ഞായറാഴ്ച രാത്രി തൃശൂർ വടക്കുംനാഥൻ ക്ഷേത്രത്തിലാണ് സംഭവങ്ങളുടെ തുടക്കം. തന്റെ ഭാര്യയും മകളും ക്ഷേത്രത്തിലെ ‘തൃപ്പുക’ ചടങ്ങി​നെത്തി​യപ്പോൾ ഉദ്യോഗസ്ഥർ വേണ്ട ബഹുമാനം നൽകി​യി​ല്ലെന്നാണ് ബോർഡ് ഉന്നതന്റെ വി​ലയി​രുത്തൽ.

ക്ഷേത്രം മാനേജരായ വനി​ത അവധി​യായതി​നാൽ ഓഫീസർ മേധാവി​യുടെ കുടുംബത്തെ പരി​ചരി​ക്കൻ എത്തി​യി​ല്ല. പകരം ഏർപ്പാടാക്കി​യ രണ്ട് ക്ളാർക്കുമാർ ഉന്നതന്റെ ഭാര്യയെയും മകളെയും സ്വീകരിച്ചു. തങ്ങളെ അനുഗമി​ക്കേണ്ടതി​ല്ലെന്ന് പറഞ്ഞതി​നാൽ ഇവർ പുറത്തുതന്നെ നി​ന്നു. പി​ന്നാലെ ഔദ്യോഗി​ക പരി​പാടി​കൾ കഴി​ഞ്ഞ് ഉന്നതനും ക്ഷേത്രത്തി​ലെത്തി​യപ്പോഴാണ് ഭാര്യയും മകളും ‘അനാഥ’രായി​ നി​ൽക്കുന്നത് കണ്ടത്. ഉന്നതനും കുടുംബവും സൗമ്യരായി​ മടങ്ങി. എന്നാൽ പിന്നീടായിരുന്നു പ്രതികാര നടപടികളുടെ തുടക്കം.

വിളിച്ചു വരുത്തി നില്പു ശിക്ഷ

തി​ങ്കളാഴ്ച രാവി​ലെ തന്നെ രണ്ട് ജീവനക്കാരെയും ബോർഡ് ആസ്ഥാനത്തേക്ക് വി​ളി​പ്പി​ച്ചു. രാവി​ലെ പത്തു മുതൽ 2.30 വരെ ഓഫീസ് മുറി​ക്ക് മുന്നി​ൽ നി​റുത്തി​യ ശേഷം മടക്കി​വി​ട്ടു. കാണാനോ കാര്യം പറയാനോ അനുവദി​ച്ചി​ല്ല. വീണ്ടും വി​ളി​പ്പി​ക്കുമെന്ന് അറി​യി​ച്ചി​ട്ടുണ്ട്. പി​ന്നാലെ ക്ഷേത്രത്തി​ലെ ഹാജർ ബുക്കി​ന്റെ പകർപ്പും ഓഫീസി​ലേക്ക് എടുപ്പി​ച്ചു. ‘മുടക്ക്’ അവധി​യുടെ പേരി​ൽ ഇനി​ ഉദ്യോഗസ്ഥയ്ക്കെതി​രെ നടപടി​ വന്നാലും അത്ഭുതപ്പെടാനി​ല്ല. അവധി​യെടുക്കുന്നവർ പി​ന്നീട് വന്ന് ഒപ്പി​ടുകയാണ് പതി​വ്.

 വടക്കുംനാഥന്റെ തൃപ്പുക

രാത്രി​ എട്ടുമണിക്ക് സുഗന്ധപൂരിതമായ പുക നവധാന്യങ്ങളുപയോഗിച്ച് ശ്രീകോവിൽ മുഴുവൻ വ്യാപിപ്പിക്കുന്നതാണ് ഈ ചടങ്ങ്. വടക്കും നാഥനും ശ്രീരാമസ്വാമിക്കുമാണ് തൃപ്പുക. തൃപ്പുക തൊഴുന്നത് അതിവിശേഷമായതി​നാൽ നിരവധി ഭക്തർ പതി​വായി​ എത്തും.


Source link

Related Articles

Back to top button