CINEMA

പ്രതിഭയുള്ള നടന്‍: മേഘനാദനെ അനുസ്മരിച്ച് മോഹൻലാൽ

പ്രതിഭയുള്ള നടന്‍: മേഘനാദനെ അനുസ്മരിച്ച് മോഹൻലാൽ | Meghanathan Mohanlal

പ്രതിഭയുള്ള നടന്‍: മേഘനാദനെ അനുസ്മരിച്ച് മോഹൻലാൽ

മനോരമ ലേഖകൻ

Published: November 21 , 2024 03:28 PM IST

1 minute Read

മേഘനാദൻ, മോഹൻലാൽ

അന്തരിച്ച നടന്‍ മേഘനാദനെ അനുസ്മരിച്ച് മോഹൻലാൽ. മലയാളത്തിലെ പ്രതിഭയുള്ള നടനായിരുന്നു മേഘനാദനെന്ന് മോഹന്‍ലാൽ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. പഞ്ചാഗ്നി, ചെങ്കോൽ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ചിത്രങ്ങളിൽ മോഹൻലാലും മേഘനാദനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
‘‘പ്രിയപ്പെട്ട മേഘനാഥൻ നമ്മോടു വിടപറഞ്ഞു. ചെയ്ത വേഷങ്ങളിൽ എല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാദൻ.

 പഞ്ചാഗ്നി, ചെങ്കോൽ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വേർപാടിൽ വേദനയോടെ ആദരാഞ്ജലികൾ.’’–മോഹൻലാലിന്റെ വാക്കുകൾ.

English Summary:
Mohanlal Remembering Meghanathan

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-celebrity-celebritydeath 4bg67u6h529nn44e11b3ftcubc mo-movie-meghanathan f3uk329jlig71d4nk9o6qq7b4-list


Source link

Related Articles

Back to top button