ഹൈക്കോടതി എന്റെ ഭാഗം കേട്ടില്ല,​ നിയമപരമായി മുന്നോട്ടുപോകും; രാജിവയ്‌ക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: മല്ലപ്പള്ളി പ്രസംഗത്തിലെ ഹൈക്കോടതി ഉത്തരവിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. തുടരന്വേഷണം വേണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവയ്ക്കില്ല. നിയമപരമായി മുന്നോട്ടുപോകും. കോടതി തന്റെ വാദം കേട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘പൊലീസ് അന്വേഷിച്ചു. കീഴ്‌ക്കോടതി ആ റിപ്പോർട്ടിനെ സാധൂകരിക്കുന്ന തീരുമാനമെടുത്തു. അതിനുശേഷം ഹൈക്കോടതിയിൽ ഒരാൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകി. കോടതി അന്വേഷിക്കാൻ പറഞ്ഞിട്ടുള്ള ഭാഗം ഏതാണ്? അതിന്റെ അടിസ്ഥാനത്തിൽ അന്വേഷിച്ച് റിപ്പോർട്ട് കൊടുക്കട്ടെ.

ഞാനുമായി ബന്ധപ്പെട്ട പ്രശ്നമായതിനാൽ സ്വാഭാവികമായും എന്റെ ഭാഗം കൂടി കേൾക്കേണ്ടതായിരുന്നു. അത്തരത്തിൽ കേൾക്കാത്തിടത്തോളം കാലം ഹൈക്കോടതി ഉത്തരവ് പരിശോധിച്ച് നിയമപരമായ തുടർനടപടി സ്വീകരിക്കും.’- മന്ത്രി പറഞ്ഞു.

താൻ കുറ്റക്കാരനാണെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. ഇത് സിംഗിൾ ബെഞ്ചിന്റെ തീരുമാനമല്ലേ. അന്വേഷിക്കണമെന്നല്ലേ പറഞ്ഞത്. അന്വേഷിക്കട്ടേ. ധാർമികപരമായി അന്ന് രാജിവച്ചു. അതുകഴിഞ്ഞ് കോടതി ഉത്തരവുണ്ടായപ്പോൾ ആ ധാർമിക പ്രശ്നം പരിഹരിക്കപ്പെട്ടു. വീണ്ടുംമന്ത്രിയായി.ചുമതലകൾ നിർവഹിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

2022 ജൂലായ് 3ന് സിപിഎം മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുടെ പരിപാടിയിൽ സജി ചെറിയാൻ നടത്തിയ പ്രസംഗമാണ് വിവാദമായത്. തുടർന്ന് അദ്ദേഹം രാജിവച്ചെങ്കിലും, കേസിൽ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് മന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയത്. ഒ​രി​ക്ക​ൽ​ ​പോ​ലും​ ​ഭ​ര​ണ​ഘ​ട​ന​യെ​ ​അ​വ​ഹേ​ളി​ക്കാ​ൻ​ ​ഉ​ദ്ദേ​ശ്യ​മി​ല്ലാ​യി​രു​ന്നുവെന്നും പ്ര​സം​ഗ​ത്തി​ലെ​ ​ചി​ല​ഭാ​ഗ​ങ്ങ​ൾ​ ​അ​ട​ർ​ത്തി​യെ​ടു​ത്ത് ​ദു​ഷ്‌പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ക​യാ​ണെന്നും സജി ചെറിയാൻ അന്ന്‌ പ്രതികരിച്ചിരുന്നു.


Source link
Exit mobile version