അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെടുന്ന സർറിയലിസ്റ്റ് കലാകാരൻ റെനെ മാഗ്രിറ്റിന്റെ അപൂർവ പെയിന്റിങ് വിറ്റുപോയത് ലോക റെക്കോർഡ് തുകയ്ക്ക്. 121 മില്യൺ ഡോളറിനാണ് ( ഏകദേശം 102,163,84,711.50 രൂപ) ലേലം ഉറപ്പിച്ചത്. ചൊവ്വാഴ്ച ന്യൂയോർക്കിൽ നടന്ന ക്രിസ്റ്റീസ് ലേലത്തിലാണ് അദ്ദേഹത്തിന്റെ മറ്റേത് സൃഷ്ടികളേക്കാളും ഉയർന്ന ലേല തുകക്ക് ‘ദി എംപയർ ഓഫ് ലൈറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിറ്റുപോയത്.ക്രിസ്റ്റീസിന്റെ മുൻ ഉടമ അന്തരിച്ച അമേരിക്കൻ ഇൻ്റീരിയർ ഡിസൈനർ മൈക്ക എർട്ടെഗൻ്റെ ‘കിരീട രത്നം’ എന്നാണ് മാഗ്രിറ്റിന്റെ കലാസൃഷ്ടിയെ വിശേഷിപ്പിച്ചത്. 1954-ൽ വരയ്ക്കപ്പെട്ട ഓയിൽ-ഓൺ-കാൻവാസ് പെയിൻ്റിങ് 121,160,000 ഡോളറിനാണ് ലേലം ഉറപ്പിച്ചത്. റെനെ മാഗ്രിറ്റിന്റെ മറ്റേത് ചിത്രത്തെക്കാളും ലേലതുക ലഭിച്ച ചിത്രമെന്നതിനുപരി ഒരു സർറിയലിസ്റ്റ് പെയിൻ്റിങ് നേടുന്ന ഉയർന്ന ലേലതുകയെന്ന റെക്കോർഡും ‘ദി എംപയർ ഓഫ് ലൈറ്റ്’ സ്വന്തമാക്കിയതായി കമ്പനിയെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Source link