കാൻസർ ആണെന്ന് അറിഞ്ഞിരുന്നു, അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു: സീമ ജി. നായർ | Seema G Nair Meghanathan
കാൻസർ ആണെന്ന് അറിഞ്ഞിരുന്നു, അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു: സീമ ജി. നായർ
മനോരമ ലേഖകൻ
Published: November 21 , 2024 09:08 AM IST
Updated: November 21, 2024 09:43 AM IST
1 minute Read
മേഘനാഥൻ, സീമ ജി. നായർ
അന്തരിച്ച നടൻ മേഘനാഥനെ അനുസ്മരിച്ച് നടി സീമ ജി. നായർ. നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യനായിരുന്നു മേഘനാഥനെന്ന് സീമ പറയുന്നു. കുറച്ചു നാൾക്കു മുന്നേ തന്നെ വിളിച്ചിരുന്നുവെന്നും എന്നാൽ തിരക്കുകാരണം ശരിക്കൊന്നു സംസാരിക്കാൻ കഴിയാതെ പോയ സങ്കടവും പറഞ്ഞാണ് സീമ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
‘‘ഏറ്റവും പ്രിയപ്പെട്ട മേഘനാഥൻ വിടപറഞ്ഞിരിക്കുന്നു എന്ന അവിശ്വസനീയമായ വാർത്ത കേട്ടാണ് ഉറക്കമുണർന്നത്. വിശ്വസിക്കാൻ പറ്റുന്നില്ല. ഇന്നലെ ലൊക്കേഷനിൽ നിന്നും വരുമ്പോൾ വണ്ടി ഓടിച്ച ബീഫ്‌ളിനുമായി മേഘന്റെ കാര്യം സംസാരിച്ചിരുന്നു. മേഘന്റെ കൂടെ വർക്ക് ചെയ്ത കാര്യവും മറ്റും, അത്രയ്ക്കും പാവമായിരുന്നു. നടന്റേതായ ഒരു ബഹളവും ഇല്ലാത്ത പാവം മനുഷ്യൻ. സംസാരിക്കുന്നതുപോലും അത്രക്കും സോഫ്റ്റാണ്.
എന്തുകൊണ്ടാണ് അങ്ങനെ ഒരു സംസാരം കയറിവന്നതെന്നു എനിക്കറിയില്ല. ഇന്നിപ്പോൾ രാവിലെ വിനു പറയുന്നു ചേച്ചി ഓങ്ങല്ലൂർ അല്ലെ ഷൂട്ട്. അവിടെ അടുത്താണ് വീടെന്ന്. എന്ത് പറയേണ്ടു എന്നറിയാതെ ഇരുന്ന് പോയി. കാൻസർ ആണെന്ന് അറിഞിരുന്നു. അത് സ്ഥിരീകരിക്കാൻ അങ്ങോട്ടൊന്നു വിളിക്കാൻ മടിയായിരുന്നു.
കുറച്ചു നാൾക്കു മുന്നേ എന്നെ വിളിച്ചിരുന്നു. ഏതോ അത്യാവശ്യമായി നിന്നപ്പോൾ ആണ് ആ വിളി വന്നത്. ശരിക്കൊന്നു സംസാരിക്കാൻ പറ്റിയില്ല. ഇനി അങ്ങനെ ഒരുവിളി ഉണ്ടാവില്ലല്ലോ. ഈശ്വരാ എന്താണ് എഴുതേണ്ടത്, എന്താണ് പറയേണ്ടത്.’’–സീമ ജി. നായരുടെ വാക്കുകൾ.
English Summary:
Actress Seema G. Nair remembers late actor Meghanathan
7rmhshc601rd4u1rlqhkve1umi-list mo-celebrity-celebritydeath mo-entertainment-common-malayalammovienews mo-movie-meghanathan f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-seema-g-nair 7vbsbib8nj1g9tmn8dio3o17qn
Source link