എക്‌സിറ്റ് പോൾ,​ മഹാരാഷ്‌ട്ര, ജാർഖണ്ഡ് എൻ.ഡി.എക്ക് മുൻതൂക്കം

ന്യൂഡൽഹി: വാശിയേറിയ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്‌ട്രയിലും ജാർഖണ്ഡിലും ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയ്‌ക്ക് മുൻതൂക്കം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. ലോക്‌സഭാ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പ്രവചനം തെറ്റിയിരുന്നു.

മഹാരാഷ്‌ട്രയിൽ പ്രധാനപ്പെട്ട ഏഴ് ഏജൻസികളിൽ നാലെണ്ണവും ബി.ജെ.പിയുടെ മഹായുതി സഖ്യത്തിന് അധികാര തുടർച്ച പ്രവചിക്കുന്നു. മൂന്ന് ഏജൻസികൾ തൂക്ക് സഭയ്ക്കും സാദ്ധ്യത പറയുന്നു. ബി.ജെ.പി നൂറിലേറെ സീറ്റ് നേടി വലിയകക്ഷിയാകുമെന്നും സൂചനയുണ്ട്.

ജാർഖണ്ഡിൽ ബി.ജെ.പിയും സഖ്യകക്ഷികളും ജയിക്കുമെന്ന് നാല് എക്‌സിറ്റ് പോളുകൾ പറയുന്നു. രണ്ട് ഏജൻസികൾ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സഖ്യത്തിന് അനുകൂലമാണ്. കടുത്ത പോരാട്ടമായതിനാൽ സീറ്റുകളുടെ അന്തരം കുറയുമെന്നും തൂക്ക് സഭയ്‌ക്ക് സാദ്ധ്യതയുണ്ടെന്നും സൂചനയുണ്ട്.

എക്‌സിറ്റ് പോൾ ഫലങ്ങൾ:

മഹാരാഷ്‌ട്ര: ആകെ സീറ്റ് 288, കേവലഭൂരിപക്ഷം 145

ചാണക്യ: മഹായുതി 152-160, മഹാവികാസ് അഘാഡി(എം.വി.എ) 130-138, മറ്റുള്ളവർ 6-8

ദൈനിക് ഭാസ്‌കർ: മഹായുതി125-140, എം.വി.എ 135-150, മറ്റുള്ളവർ 20-25

ജാർഖണ്ഡ്

ആകെ സീറ്റ് 81, കേവല ഭൂരിപക്ഷം 41


ചാണക്യ: എൻ.ഡി.എ 45-50, ഇന്ത്യ 35-38, മറ്റുള്ളവർ 3-5
ടൈംസ് നൗ: എൻ.ഡി.എ 40-44, ഇന്ത്യ 30-40, മറ്റുള്ളവർ 1


Source link
Exit mobile version