സൗരോർജ കരാറിന് കോടികൾ കൈക്കൂലി; ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി യുഎസ് കോടതി
സൗരോർജ കരാറിന് കോടികൾ കൈക്കൂലി; ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി യുഎസ് കോടതി – Latest News | Manorama Online
സൗരോർജ കരാറിന് കോടികൾ കൈക്കൂലി; ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി യുഎസ് കോടതി
ഓൺലൈൻ ഡെസ്ക്
Published: November 21 , 2024 08:10 AM IST
Updated: November 21, 2024 08:21 AM IST
1 minute Read
ഗൗതം അദാനി (REUTERS/Amit Dave/File Photo)
ന്യൂഡൽഹി∙ ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി ന്യൂയോർക്ക് കോടതി. സൗരോർജ കരാറുകൾ ലഭിക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 ദശലക്ഷം ഡോളറിൽ (2,100 കോടി രൂപ) അധികം കൈക്കൂലി നൽകിയെന്നതാണ് കുറ്റം. രണ്ടു ബില്യൻ ഡോളറിലധികം മൂല്യമുള്ള സൗരോർജ കരാറുകൾ സ്വന്തമാക്കുന്നതിനാണ് കൈക്കൂലി വാഗ്ദാനം ചെയ്തതെന്നും പറയുന്നു.
ഗൗതം അദാനിക്കു പുറമേ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സാഗർ അദാനിക്കും വിനീത് ജെയ്നുമെതിരെയും കേസെടുത്തിട്ടുണ്ട്. അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പണവും ബോണ്ടുകളും സ്വന്തമാക്കുന്നതിനായി അദാനിയും കൂട്ടരും യുഎസ് നിക്ഷേപകരെ കബളിപ്പിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.
English Summary:
Gautam Adani, Chairman of the Adani Group, faces serious corruption charges in a New York court. He and other executives are accused of bribing Indian officials to win lucrative solar energy contracts, defrauding US investors in the process.
17tr4cjrosqaelhvt3bevjbr9k 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-national-personalities-gautam-adani mo-news-world-countries-india-indianews mo-crime-bribe
Source link