KERALAM
ഡി. കൃഷ്‌ണകുമാർ മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ്

48 മണിക്കൂറിനകം കേന്ദ്ര നടപടി
ന്യൂഡൽഹി: മണിപ്പൂർ സംഘർഷ ഭരിതമായിരിക്കെ മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്‌ജി ജസ്റ്രിസ് ഡി. കൃഷ്‌ണകുമാറിനെ മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. നിലവിലെ ചീഫ് ജസ്റ്റിസ് സിദ്ധാർത്ഥ് മൃദുൽ ഇന്ന് വിരമിക്കും. സംഘർഷ സാഹചര്യത്തിൽ സുപ്രീംകോടതി കൊളീജിയം കഴിഞ്ഞ 18ന് കൈമാറിയ ശുപാർശയിൽ 48 മണിക്കൂറിനകം കേന്ദ്രസർക്കാർ നടപടിയെടുക്കുകയായിരുന്നു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് നിയമനവിവരം അറിയിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ശേഷമുള്ള ആദ്യ നിയമന ശുപാർശയാണ്. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള ജഡ്‌ജിയാണ് തമിഴ്നാട് തിരുപ്പൂർ ധാരാപുരം സ്വദേശി ഡി. കൃഷ്‌ണകുമാർ. 2016 ഏപ്രിൽ ഏഴിനാണ് മദ്രാസ് ഹൈക്കോടതി ജഡ്‌ജിയാകുന്നത്. സേവന കാലാവധി 2025 മേയ് 21 വരെ.
Source link