എയർസെൽ കേസ്: ചിദംബരത്തിന് എതിരെയുള്ള നടപടികൾക്ക് സ്റ്റേ

എയർസെൽ കേസ്: ചിദംബരത്തിന് എതിരെയുള്ള നടപടികൾക്ക് സ്റ്റേ – Aircel-Maxis case: Stay order on proceedings against P Chidambaram | India News, Malayalam News | Manorama Online | Manorama News
എയർസെൽ കേസ്: ചിദംബരത്തിന് എതിരെയുള്ള നടപടികൾക്ക് സ്റ്റേ
മനോരമ ലേഖകൻ
Published: November 21 , 2024 03:19 AM IST
1 minute Read
പി.ചിദംബരം
ന്യൂഡൽഹി ∙ എയർസെൽ മാക്സിസ് കേസിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിനെതിരായ നടപടികൾ ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ തുടർനടപടി സ്വീകരിക്കാൻ വിചാരണക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ചിദംബരം നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ നടപടി.
ഹർജിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു നോട്ടിസ് അയച്ച ജസ്റ്റിസ് മനോജ് കുമാർ ഓഹ്രി കേസ് പരിഗണിക്കുന്നതു ജനുവരി 22ലേക്കു മാറ്റി. കേസിലെ നടപടികൾ അന്നു വരെയാണു തടഞ്ഞിരിക്കുന്നത്. എയർസെൽ– മാക്സിസ് കമ്പനിക്ക് വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്ഐപിബി) അനുമതി ലഭിച്ചതിൽ അഴിമതിയുണ്ടെന്നു കാട്ടിയാണു സിബിഐയും ഇ.ഡിയും കേസ് റജിസ്റ്റർ ചെയ്തിരുന്നത്. ഇതേ കേസിൽ അദ്ദേഹത്തിന്റെ മകനും ലോക്സഭാംഗവുമായ കാർത്തി ചിദംബരവും പ്രതിയാണ്.
English Summary:
Aircel-Maxis case: Stay order on proceedings against P Chidambaram
4n4rbo4hk3ihs8imdokbt9gu73 mo-news-common-newdelhinews mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-judiciary-delhi-high-court mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-p-chidambaram
Source link