INDIALATEST NEWS

സിഎജി ഓഫിസർ വിശാൽ ദേശായിക്ക് സസ്പെൻഷൻ

സിഎജി ഓഫിസർ വിശാൽ ദേശായിക്ക് സസ്പെൻഷൻ – CAG officer Vishal desai suspended | India News, Malayalam News | Manorama Online | Manorama News

സിഎജി ഓഫിസർ വിശാൽ ദേശായിക്ക് സസ്പെൻഷൻ

മനോരമ ലേഖകൻ

Published: November 21 , 2024 03:19 AM IST

1 minute Read

കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ഓഫിസ്, ഡൽഹി (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥനായ വിശാൽ ദേശായിയെ സസ്പെൻഡ് ചെയ്തു. സിഎജി ഓഫിസിലെ ഡയറക്ടർ (പഴ്സനേൽ) ആയിരിക്കെ ക്രമക്കേടും പെരുമാറ്റദൂഷ്യവും അടക്കമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. 

പരാതി വന്നപ്പോൾ, അന്വേഷണം നടത്തുന്നതിനു പകരം വിശാലിനെ ലണ്ടനിൽ സിഎജി ഓഡിറ്റ് ഓഫിസിലെ പ്രിൻസിപ്പൽ ഡയറക്ടറായി സ്ഥലം മാറ്റുകയാണു ചെയ്തത്. ഇതു വിവാദമായതോടെ തിരികെ വിളിച്ച് ജയ്പുരിലെ സീനിയർ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറലാക്കി. അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്നാണു സസ്പെൻഷൻ. 

സ്ഥാപനത്തിലെ തൊഴുത്തിൽ കുത്താണ് ആരോപണങ്ങൾക്കു പിറകിലെന്നാണ് ദേശായിയുടെ വാദം. ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. സിഎജി ഗിരീഷ് ചന്ദ്ര മുർമു ഇന്നു വിരമിക്കാനിരിക്കെയാണ് മുതിർന്ന ഉദ്യോഗസ്ഥനെതിരായ നടപടി. 

English Summary:
CAG officer Vishal desai suspended

mo-news-common-newdelhinews mo-news-common-malayalamnews mo-business-cag 40oksopiu7f7i7uq42v99dodk2-list 6ggd5bipilhriou9nplviqikhb mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list


Source link

Related Articles

Back to top button