KERALAMLATEST NEWS

സാങ്കേതിക വാഴ്സിറ്റിയിൽ 154 തസ്തികകൾക്ക് തുടർച്ചാനുമതി

തിരുവനന്തപുരം: സാങ്കേതിക യൂണിവേഴ്സിറ്റിയിൽ 154 തസ്തികകൾക്ക് സർക്കാർ തുടർച്ചാനുമതി നൽകി. രജിസ്ട്രാറുടെ ശുപാർശ അംഗീകരിച്ചാണിത്. മാർച്ച് 31ന് ഈ താത്കാലിക തസ്തികകളുടെ കാലാവധി അവസാനിച്ചിരുന്നു. ഈ തസ്തികകൾ സർവകലാശാലയുടെ സുഗമമായ പ്രവർത്തനത്തിന് അത്യാവശ്യമാണെന്ന് രജിസ്ട്രാർ ഉന്നതവിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നു. ഏപ്രിൽ ഒന്നുമുതൽ ഒരു വർഷത്തേക്കാണ് തസ്തികകൾക്ക് തുടർച്ചാനുമതി നൽകിയത്.


Source link

Related Articles

Back to top button