ഭാരത് ജോഡോ സംവിധാൻ അഭിയാൻ യാത്ര 26ന് തുടങ്ങും – Congress Launches ‘Bharat Jodo Samvidhan Abhiyan Yatra’ Demanding Caste Census | Kerala News, Malayalam News | Manorama Online | Manorama News
ഭാരത് ജോഡോ സംവിധാൻ അഭിയാൻ യാത്ര 26ന് തുടങ്ങും
മനോരമ ലേഖകൻ
Published: November 21 , 2024 03:41 AM IST
1 minute Read
ജാതി സെൻസസ് ആവശ്യപ്പെട്ട് കോൺഗ്രസ് യാത്ര
രാഹുൽ ഗാന്ധി (ഫയൽ ചിത്രം @ Rahul R Pattom/ മനോരമ)
ന്യൂഡൽഹി ∙ ഹരിയാന തിരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെ പാർട്ടി വിടുകയും പിന്നീടു തിരിച്ചെത്തുകയും ചെയ്ത കോൺഗ്രസ് ഒബിസി വിഭാഗം അധ്യക്ഷൻ അജയ് സിങ് യാദവിന്റെ നേതൃത്വത്തിൽ ഭാരത് ജോഡോ സംവിധാൻ അഭിയാൻ യാത്ര പ്രഖ്യാപിച്ചു. ബിജെപി ജാതി സെൻസസ് നടത്തുന്നില്ലെന്ന് ആരോപിച്ചുള്ള യാത്രയ്ക്ക് 26ന് ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിൽ തുടക്കമാകുമെന്ന് അജയ് സിങ് അറിയിച്ചു.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിന്റെ ഒബിസി–ന്യൂനപക്ഷ വിഭാഗത്തിനൊപ്പം എസ്‌സി, എസ്ടി വിഭാഗങ്ങൾ കൂടി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
English Summary:
Congress Launches ‘Bharat Jodo Samvidhan Abhiyan Yatra’ Demanding Caste Census
mo-politics-leaders-rahulgandhi mo-news-common-malayalamnews mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-congress 6c89rvsrv1pv51iu3558ptvjfl
Source link