കാനഡയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനയാത്രക്കാർക്ക് അധിക പരിശോധന

കാനഡയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനയാത്രക്കാർക്ക് അധിക പരിശോധന – Additional screening for travelers from Canada to India | India News, Malayalam News | Manorama Online | Manorama News

കാനഡയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനയാത്രക്കാർക്ക് അധിക പരിശോധന

മനോരമ ലേഖകൻ

Published: November 21 , 2024 03:22 AM IST

1 minute Read

4 മണിക്കൂർ മുൻപെങ്കിലും എത്താൻ നിർദേശം

പ്രതീകാത്മക ചിത്രം

ടൊറന്റോ ∙ സുരക്ഷാ ആശങ്കകൾക്കിടെ ഇന്ത്യയിലേക്കുള്ള വിമാനയാത്രക്കാർക്ക് കാനഡ ഗതാഗതമന്ത്രാലയം അധിക പരിശോധന ഏർപ്പെടുത്തി. എയർ കാനഡ ഉൾപ്പെടെ കമ്പനികൾ ഇതു നടപ്പാക്കിത്തുടങ്ങി. മുൻകരുതലായാണ് അധിക സുരക്ഷാപരിശോധനയെന്നും ഇതു താൽകാലികമാണെന്നും ഗതാഗത മന്ത്രി അനിത ആനന്ദ് അറിയിച്ചു. 

ഇന്ത്യയിലേക്കുളള യാത്രക്കാർക്ക് കൂടുതൽ സമയമെടുത്തുള്ള വിശദമായ പരിശോധനയാണ് നടത്തുന്നത്. അതിനാൽ 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്തണം. സിഖ്സ് ഫോർ ജസ്റ്റിസ് സംഘടന എയർ ഇന്ത്യ വിമാന സർവീസുകളും ഏതാനും റൂട്ടുകളും പ്രത്യേകം പരാമർശിച്ച് കഴിഞ്ഞ മാസം ഭീഷണി ഉയർത്തിയിരുന്നു. നവംബർ 1 മുതൽ 19 വരെ ഡൽഹിയിൽനിന്നു പുറപ്പെടുന്ന സർവീസുകളെ ഉദ്ദേശിച്ചായിരുന്നു അത്. 

English Summary:
Additional screening for travelers from Canada to India

eqpqjjj9ktcblf0rvsj3of8ej mo-news-common-malayalamnews mo-news-world-countries-canada 40oksopiu7f7i7uq42v99dodk2-list mo-auto-modeoftransport-airways-airindia mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list


Source link
Exit mobile version