KERALAM

മലയാളി തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം, ഏഴ് പേർക്ക് പരിക്ക്

മംഗളുരു : കർണാടക കുന്ദാപുരയിൽ മലയാളി തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്. മൂകാംബിക ക്ഷേത്രദർശനത്തിനായി പുറപ്പെട്ട പയ്യന്നൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്നുച്ചയ്ക്ക് മൂന്നോടെയായിരുന്നു അപകടം.

പയ്യന്നൂർ തായ്നേരി കൈലാസിൽ നാരായണൻ,​ ഭാര്യ വത്സല,​ അയൽവാസി കൗസ്തുഭത്തിഷ മധു,​ ഭാര്യ അനിത,​ അന്നൂർ സ്വദേശി റിട്ട,​ അദ്ധ്യാപകൻ ഭാർഗവൻ,​ ഭാര്യ ചിത്രലേഖ,​ കാർ ഡ്രൈവർ ഫസിൽ എന്നിവരാണ് അപകടത്തിൽ പെട്ടത്. ഇവരിൽ നാരായണൻ,​ ചിത്രലേഖ,​ വത്സല,​ അനിത എന്നിവരെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്നു സ്ത്രീകളും ഐ.സി.യുവിലാണ്. നാരായണൻ അപകടനില തരണം ചെയ്തു. മധുവിനെയും ഭാർഗവനെയും ഫസിലിനെയും കുന്താപുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുമ്പാഷി ഗ്രാമത്തിന് സമീപം ദേശീയപാത 66ൽ ചണ്ഡിക ദുർഗ പരമേശ്വരി ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. ദേശീയപാതയിൽ നിന്ന് കാർ ക്ഷേത്രത്തിലേക്ക് തിരിയാനായി പിറകോട്ട് എടുക്കുന്നതിനിടെ പിറകിൽ നിന്ന് വരികയായിരുന്ന മീൻ ലോറി ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് സംഘം പയ്യന്നൂരിൽ നിന്ന് തീർത്ഥാടനത്തിന് പുറപ്പെട്ടത്.


Source link

Related Articles

Back to top button