രാജി ആവശ്യം: വഴങ്ങാതെ ബിരേൻ; കേന്ദ്രവും മൗനത്തിൽ

രാജി ആവശ്യം: വഴങ്ങാതെ ബിരേൻ; കേന്ദ്രവും മൗനത്തിൽ – Manipur Burning: Biren Singh Defiant Amid Resignation Demands | India News, Malayalam News | Manorama Online | Manorama News

രാജി ആവശ്യം: വഴങ്ങാതെ ബിരേൻ; കേന്ദ്രവും മൗനത്തിൽ

ജാവേദ് പർവേശ്

Published: November 21 , 2024 03:41 AM IST

1 minute Read

എൻ. ബിരേൻ സിങ് (File Photo: IANS)

ഇംഫാൽ∙ ഭൂരിപക്ഷം ബിജെപി എംഎൽഎമാരും എതിരായിട്ടും രാജിവയ്ക്കണമെന്ന ആവശ്യത്തിന് മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് വഴങ്ങുന്നില്ല. സർക്കാരിനെതിരെ സമരവുമായി എത്തിയ പൗരസംഘടനകളെയും ബിരേൻ കൈപ്പിടിയിലാക്കി. ബിജെപി കേന്ദ്രനേതൃത്വം പോലും ബിരേൻ സിങ്ങിനെ മാറ്റാൻ ധൈര്യപ്പെടുന്നില്ല.

കലാപം അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് ബിരേനെതിരെ പ്രതിഷേധം ശക്തമായത്. 37 ബിജെപി എംഎൽഎമാരിൽ കുക്കി വിഭാഗം എംഎൽഎമാർ ഉൾപ്പെടെ 19 പേർ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തില്ല. 20 പേർ  കേന്ദ്ര നേതൃത്വത്തോട് ബിരേനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. സായുധ മെയ്തെയ് സംഘടന ആരംഭായ് തെംഗോലിനെ ഉപയോഗിച്ച് ബിരേൻ മന്ത്രിമാരെയും എംഎൽഎമാരെയും വരുതിക്ക് നിർത്തിയിരിക്കുകയാണെന്നു ഭരണപക്ഷ എംഎൽഎ പറഞ്ഞു.

English Summary:
Manipur Burning: Biren Singh Defiant Amid Resignation Demands

5a159kgrj7adntrj3nc2ajs9nh mo-news-common-malayalamnews javed-parvesh mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-manipurunrest 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-nbirensingh


Source link
Exit mobile version