ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ കൂട്ടിച്ചേർക്കാൻ ഐഎസ്ആർഒ – ISRO to conduct space docking experiment | India News, Malayalam News | Manorama Online | Manorama News
ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ കൂട്ടിച്ചേർക്കാൻ ഐഎസ്ആർഒ
മനോരമ ലേഖകൻ
Published: November 21 , 2024 03:36 AM IST
1 minute Read
സ്പാഡെക്സ് ദൗത്യം ഡോക്കിങ് പരീക്ഷണത്തിന്
തിരുവനന്തപുരം ∙ അടുത്തമാസം പിഎസ്എൽവി–സി60 റോക്കറ്റിൽ ഐഎസ്ആർഒ സ്പാഡെക്സ് ഇരട്ട ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത് ഡോക്കിങ് എന്ന സാങ്കേതികവിദ്യയുടെ പരീക്ഷണത്തിന്. ബഹിരാകാശത്ത് വിവിധ ഉപഗ്രഹഭാഗങ്ങൾ കൂട്ടിച്ചേർക്കുന്ന രീതിയാണിത്. 400 കിലോഗ്രാം വീതം ഭാരമുള്ള സ്പാഡെക്സ് എ (ടാർഗറ്റ്, അഥവാ ഇര), സ്പാഡെക്സ് ബി (ചേസർ, അഥവാ വേട്ടക്കാരൻ) ഉപഗ്രഹങ്ങളാകും വിക്ഷേപിക്കുക. 400–500 കിലോമീറ്റർ മുകളിലെ ഭ്രമണപഥത്തിൽ ഏതാനും മിനിറ്റുകളുടെ ഇടവേളയിൽ 2 ഉപഗ്രഹങ്ങളും തള്ളിവിടും.
ആദ്യം റോക്കറ്റുമായി വേർപെടുന്ന ഇരയ്ക്കു പിന്നാലെ രണ്ടാമതു വിക്ഷേപിക്കുന്ന വേട്ടക്കാരൻ പിന്തുടർന്നെത്തുകയും തമ്മിൽ കൂടിച്ചേർന്ന് ഒരു ഉപഗ്രഹമായി മാറുകയും ചെയ്യും. ഈ സമയം ഏകദേശം 25,000 കിലോമീറ്റർ വേഗത്തിലാകും ഉപഗ്രഹങ്ങൾ സഞ്ചരിക്കുന്നത്. ഏകദേശം 45 മിനിറ്റ് കൊണ്ട് ഡോക്കിങ് പൂർത്തിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ചന്ദ്രയാൻ 4, ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ ദൗത്യങ്ങളുടെ പ്രധാന കടമ്പയായ ഡോക്കിങ് നടത്താനാകുമെന്ന് തെളിയിക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.
English Summary:
ISRO to conduct space docking experiment
mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-space-pslv 62sfonqhr8r1l8u758t940isjs mo-space-isro mo-space
Source link