KERALAMLATEST NEWS

ഐശ്വര്യ സുരക്ഷിത; കണ്ടെത്തിയത് തൃശൂരിൽ നിന്ന്, പോയത് ധ്യാനം കൂടാൻ

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് കാണാതായ ഇരുപതുകാരിയെ കണ്ടെത്തി. കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ പതിനെട്ടാം തീയതി മുതൽ കാണാതായിരുന്നു. തൃശൂരിൽ നിന്നാണ് കണ്ടെത്തിയത്.

പൊലീസിന്റെ സംരക്ഷണയിലാണ് യുവതിയിപ്പോൾ. തൃശൂരിലെ ധ്യാനകേന്ദ്രത്തിൽ വച്ചാണ് കണ്ടെത്തിയതെന്നാണ് വിവരം. ഇന്നലെയാണ് ധ്യാനം കേന്ദ്രത്തിലെത്തിയത്. മകളെ കാണാനില്ലെന്ന് കാണിച്ച് കുട്ടിയുടെ അമ്മ നേരത്തെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് തൃശൂരിൽ നിന്ന് കണ്ടെത്തിയത്. യുവതിയുടെ മാതാപിതാക്കളും പൊലീസു തൃശൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ജീവൻ തിരിച്ചുകിട്ടിയതുപോലെയുണ്ടെന്ന് ഐശ്വര്യയുടെ അമ്മ പ്രതികരിച്ചു. തിങ്കളാഴ്ച രാവിലെ പതിനൊന്നുമണി മുതൽ ഐശ്വര്യയുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു. ഓൺലൈൻ ഗെയിം കളിച്ചതിന് അമ്മ വഴക്കുപറഞ്ഞിനെത്തുടർന്നാണ് യുവതി വീടുവിട്ടതെന്നാണ് സൂചന.

രാവിലെ വീട്ടിൽ നിന്നിറങ്ങി കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് പരിസരത്തുകൂടിയാണ് ഐശ്വര്യ പോയത്. ഇരുചക്രവാഹനത്തിൽ ലിഫ്റ്റ് ചോദിച്ച്, അതിൽ കയറി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ഇതാണ് അന്വേഷണത്തിൽ നിർണായകമായത്. ലിഫ്റ്റ് കൊടുത്ത സ്ത്രീയോട് പൊലീസ് സംസാരിച്ചിരുന്നു. റെയിൽവേ സ്‌റ്റേഷന് മുന്നിൽ ഐശ്വര്യയെ ഇറക്കിവിട്ടെന്നാണ് സ്ത്രീ പറഞ്ഞിരുന്നു. തുടർന്ന് റെയിൽവേ സ്റ്റേഷനുകളും മറ്റും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.


Source link

Related Articles

Back to top button