കവർച്ചയ്ക്കായി എത്തിയത് 14 അംഗ കുറുവ സംഘം,​ പിടിയിലായ സന്തോഷ് സംഘാംഗം

പ്രതി​ സന്തോഷ് ശെൽവവുമായി​ പൊലീസ്

ആലപ്പുഴ: വീടുകളിലടക്കം കവർച്ച ലക്ഷ്യമിട്ട് സംസ്ഥാനത്തെത്തിയത് തമിഴ്നാട്ടിലെ കുറുവ സംഘത്തിൽപെട്ട 14 പേരാണെന്ന് പൊലീസ്. ആലപ്പുഴ കോമളപുരത്ത് കവർച്ച നടത്തിയത് ഈ സംഘമാണെന്ന് സ്ഥിരീകരിച്ചു. സംഘത്തിലെ തമിഴ്നാട് തേനി ഉത്തമപാളം കാമാക്ഷിപുരം കോവിൽ തെരുവിൽ സന്തോഷ് ശെൽവത്തെ (25) കഴിഞ്ഞ ദിവസം കൊച്ചിയിലെ കുണ്ടന്നൂരിൽ നിന്ന് ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി അറസ്റ്റു ചെയ്തിരുന്നു. ഇയാളെ റിമാൻഡ് ചെയ്തു.

സംഘത്തിൽ ഉൾപ്പെട്ടതെന്ന് സംശയിക്കുന്ന തിരുനെൽവേലി സ്വദേശി മണികണ്ഠൻ (25) കസ്റ്റഡിയിലുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരുന്നു. കവർച്ചയ്ക്കുശേഷം തുണ്ടം തുണ്ടമാക്കിയ സ്വർണ്ണാഭരണം പൊലീസ് കണ്ടെടുത്തു. പിടിയിലായ ഇരുവരുടെയും ഭാര്യമാരും കുട്ടികളും ഇന്നലെ മണ്ണഞ്ചേരി സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കാൻ നടത്തിയ ശ്രമം വനിത പൊലീസ് ഇടപ്പെട്ട് ഒഴിവാക്കി.

കഴിഞ്ഞ 12ന് പുലർച്ചെ 12.30നും രണ്ടിനും ഇടയിൽ മണ്ണഞ്ചേരി പഞ്ചായത്ത് 11ാം വാർഡ് വടക്കനാര്യാട് മാളിയേക്കൽ വീട്ടിൽ കുഞ്ഞുമോന്റെ ഭാര്യ ഇന്ദുവിന്റെ മൂന്നേമുക്കാൽ പവന്റെ താലിമാലയും നായ്ക്കംവെളിയിൽ അജയകുമാറിന്റെ ഭാര്യ ജയന്തിയുടെ ആറ് ഗ്രാം താലിയും കൊളുത്തുമാണ് അടുക്കളവാതിൽ പൊളിച്ചു ഉള്ളിൽകടന്ന് കവർന്നത്. ഇവിടങ്ങളിൽ സന്തോഷ് ശെൽവത്തെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കസ്റ്റഡിയിൽ കിട്ടാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകും.

പച്ചകുത്തിയ അടയാളം

നി‌ർണായകമായി

സന്തോഷിന്റെ പേരിൽ 30 മോഷണക്കേസുകളുണ്ട്. 8 എണ്ണം കേരളത്തിലും ശേഷിക്കുന്നത് തമിഴ്നാട്ടിലും. പാലായിലെ മോഷണക്കേസിൽ ജയിൽവാസം കഴിഞ്ഞ് മൂന്നരമാസം മുമ്പ് പുറത്തിറങ്ങിയ ഇയാൾ പുനലൂരിൽ പരിചയപ്പെട്ട മണികണ്ഠനുമായി കുണ്ടന്നൂരിൽ താമസിക്കുകയായിരുന്നു. സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച സന്തോഷിന്റെ നെഞ്ചിൽ പച്ചകുത്തിയ അടയാളവും തേനിയിൽ നിന്ന് പൊലിസിന് ലഭിച്ച വിവരങ്ങളുമാണ് തിരിച്ചറിയാൻ സഹായകമായത്. പിടിയിലാകാതിരിക്കാൻ മോഷണ സ്ഥലത്ത് ഫോൺ കൊണ്ടുപോകാറില്ല. മോഷണമുതലുകൾ മാസത്തിലോ ആഴ്ചയിലോ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ വില്പന നടത്തുന്നതാണ് രീതി.

കൊ​ല്ലാ​നും​ ​മ​ടി​ക്കാ​ത്ത​വർ

സ്വ​ന്തം​ ​ലേ​ഖ​കൻ

കൊ​ച്ചി​:​ ​മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി​ ​ഇ​രു​ട്ടി​ന്റെ​ ​മ​റ​വി​ൽ​ ​ദേ​ഹ​മാ​കെ​ ​ക​രി​യും​ ​എ​ണ്ണ​യും​ ​പു​ര​ട്ടി​ ​കൊ​ള്ള​യ്‌​ക്കി​റ​ങ്ങു​ന്ന​ ​കു​റു​വാ​സം​ഘം​ ​കൊ​ല്ലാ​നും​ ​മ​ടി​ക്കി​ല്ല.​ ​ആ​ല​പ്പു​ഴ,​ ​കോ​ട്ട​യം,​ ​എ​റ​ണാ​കു​ളം​ ​ജി​ല്ല​ക​ളി​ലാ​ണ് ​സം​ഘം​ ​ത​മ്പ​ടി​ക്കു​ന്ന​ത്.​ ​ക​മ്പം,​ ​ബോ​ഡി​നാ​യ്‌​ക്ക​ന്നൂ​ർ,​ ​കോ​യ​മ്പ​ത്തൂ​ർ,​ ​മ​ധു​ര,​ ​ത​ഞ്ചാ​വൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ഇ​വ​ർ​ക്ക് ​താ​വ​ള​ങ്ങ​ളു​ണ്ട്.​ ​ആ​യു​ധ​ധാ​രി​ക​ളാ​യ​ ​മോ​ഷ്ടാ​ക്ക​ളു​ടെ​ ​സം​ഘം​ ​എ​ന്ന​ ​അ​ർ​ത്ഥ​ത്തി​ൽ​ ​ത​മി​ഴ്‌​നാ​ട് ​ഇ​ന്റ​ലി​ജ​ൻ​സാ​ണ് ​കു​റു​വ​ ​സം​ഘം​ ​എ​ന്ന​ ​പേ​രി​ട്ട​ത്.

പ​ക​ൽ​ ​ആ​ക്രി​ ​പെ​റു​ക്കി​യും​ ​വി​വി​ധ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​തൊ​ഴി​ലെ​ടു​ത്തും​ ​സ്ഥ​ല​ങ്ങ​ൾ​ ​നി​രീ​ക്ഷി​ച്ചാ​ണ് ​രാ​ത്രി​ ​മോ​ഷ​ണം​ ​ന​ട​ത്തു​ന്ന​ത്.​ ​സാ​ധാ​ര​ണ​ക്കാ​രു​ടെ​ ​വീ​ടു​ക​ളാ​ണ് ​ല​ക്ഷ്യ​മി​ടു​ക.​ ​അം​ഗ​ങ്ങ​ൾ​ ​കു​റ​വു​ള്ള​തും​ ​പി​ൻ​വ​ശ​ത്തെ​ ​വാ​തി​ൽ​ ​ദു​ർ​ബ​ല​വു​മാ​യ​ ​വീ​ടു​ക​ളും​ ​നോ​ട്ട​മി​ടും.​ ​ചി​ല​പ്പോ​ൾ​ ​വീ​ടി​ന് ​പു​റ​ത്തെ​ ​പൈ​പ്പി​ൽ​ ​നി​ന്ന് ​വെ​ള്ളം​ ​തു​റ​ന്നു​വി​ട്ട് ​ശ​ബ്ദ​മു​ണ്ടാ​ക്കും.​ ​കു​ഞ്ഞി​ന്റെ​ ​ക​ര​ച്ചി​ൽ​ ​കേ​ൾ​പ്പി​ക്കും.​ ​ശ​ബ്ദം​ ​കേ​ട്ട് ​പു​റ​ത്തി​റ​ങ്ങു​ന്ന​ ​വീ​ട്ടു​കാ​രെ​ ​ആ​ക്ര​മി​ച്ച് ​അ​ക​ത്തു​ ​ക​യ​റാ​നാ​ണി​ത്.​ ​ആ​യു​ധ​ങ്ങ​ൾ​ ​കൈ​വ​ശ​മു​ണ്ടാ​കും.​ ​മൂ​ന്നു​ ​മാ​സം​ ​മു​മ്പാ​ണ് ​അ​റ​സ്റ്റി​ലാ​യ​ ​സ​ന്തോ​ഷ് ​സെ​ൽ​വ​രാ​ജും​ ​മ​റ്റു​ള്ള​വ​രും​ ​കു​ണ്ട​ന്നൂ​ർ​ ​പാ​ല​ത്തി​ന് ​താ​ഴെ​ ​താ​മ​സം​ ​തു​ട​ങ്ങി​യ​ത്.

അ​ർ​ദ്ധ​ന​ഗ്ന​രാ​യി​ ​മോ​ഷ​ണം
ചെ​റു​പ്പ​ക്കാ​ർ​ ​മു​ത​ൽ​ 55​ ​പി​ന്നി​ട്ട​വ​ർ​വ​രെ​ ​സം​ഘ​ത്തി​ലു​ണ്ട്.​ ​അ​ഭ്യാ​സ​ങ്ങ​ൾ​ ​പ​ഠി​ച്ച​വ​രാ​ണ്.​ ​പെ​ട്ടെ​ന്ന് ​കീ​ഴ്‌​പ്പെ​ടു​ത്താ​വി​ല്ല.​ ​മോ​ഷ​ണ​ത്തി​ന് ​ആ​റു​മാ​സം​ ​മു​മ്പ് ​ത​മ്പ​ടി​ച്ച​ ​സ്ഥ​ല​ത്ത് ​നി​ന്നു​ ​മാ​റും.​ ​ത​മ്പ​ടി​ച്ച​തി​നു​ 10​ ​കി​ലോ​മീ​റ്റ​റെ​ങ്കി​ലും​ ​മാ​റി​യാ​യി​രി​ക്കും​ ​ക​വ​ർ​ച്ച.​ ​മ​ദ്യ​പി​ച്ചാ​ണ് ​മോ​ഷ​ണ​ത്തി​നെ​ത്തു​ന്ന​ത്.​ ​അ​ർ​ദ്ധ​ന​ഗ്ന​നാ​യി​ ​ക​ണ്ണു​ക​ൾ​മാ​ത്രം​ ​പു​റ​ത്തു​ ​കാ​ണു​ന്ന​ ​ത​ര​ത്തി​ൽ​ ​മു​ഖം​മൂ​ടി​ ​ധ​രി​ക്കും.


Source link
Exit mobile version