മലയാളത്തിന്റെ ബ്രഹ്മാണ്ഡ സിനിമയിലേക്ക് ഫഹദും എത്തി; വിഡിയോ
മലയാളത്തിന്റെ ബ്രഹ്മാണ്ഡ സിനിമയിലേക്ക് ഫഹദും എത്തി വിഡിയോ | Fahadh Faasil Mammootty
മലയാളത്തിന്റെ ബ്രഹ്മാണ്ഡ സിനിമയിലേക്ക് ഫഹദും എത്തി; വിഡിയോ
മനോരമ ലേഖകൻ
Published: November 20 , 2024 08:59 PM IST
1 minute Read
പതിനെട്ട് വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന മലയാളത്തിന്റെ ബിഗ് ബജറ്റ് പ്രോജക്ടിന്റെ താരനിരയിലേക്ക് ഫഹദ് ഫാസിലും അണിചേർന്നു. ബുധനാഴ്ചയാണ് ഫഹദ് ശ്രീലങ്കയിലെ ലൊക്കേഷനിൽ എത്തിയത്. മമ്മൂട്ടിയും മോഹൻലാലും കുഞ്ചാക്കോ ബോബനുമുൾപ്പെട്ട രംഗങ്ങൾ നേരത്തെ തന്നെ ചിത്രീകരിച്ചു തുടങ്ങിയിരുന്നു.
മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് മോഹൻലാൽ ശ്രീലങ്കയില്‍ തിരിതെളിച്ചതോടെയാണ് തുടക്കമായത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന സിനിമയിൽ നയൻതാര, രണ്‍ജി പണിക്കര്‍,രാജീവ് മേനോന്‍,ഡാനിഷ് ഹുസൈന്‍,ഷഹീന്‍ സിദ്ദിഖ്,സനല്‍ അമന്‍,രേവതി,ദര്‍ശന രാജേന്ദ്രന്‍,സെറീന്‍ ഷിഹാബ് എന്നിവരും മദ്രാസ് കഫേ,പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിലുണ്ട്. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.
ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസർമാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. രാജേഷ് കൃഷ്ണയും സി.വി.സാരഥയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.
ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബുദാബി,അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.
English Summary:
Fahadh Faasil has joined the star cast of the big-budget Malayalam film that brings together Mammootty and Mohanlal after 18 years.
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-movie-fahadahfaasil mo-entertainment-movie-mammootty f3uk329jlig71d4nk9o6qq7b4-list 69e28d81l55c8ldjlkm6s26tl3 mo-entertainment-movie-antojoseph
Source link