CINEMA

മോഹൻലാലിന്റെ ‘ബറോസി’ന് ആശംസകളുമായി അമിതാഭ് ബച്ചൻ

മോഹൻലാലിൻറെ ബറോസിന് ആശംസകളുമായി അമിതാബ് ബച്ചൻ | Mohanlal, Barroz, Amitab Bachchan

മോഹൻലാലിൻറെ ബറോസിന് ആശംസകളുമായി അമിതാബ് ബച്ചൻ

മനോരമ ലേഖകൻ

Published: November 20 , 2024 03:37 PM IST

1 minute Read

കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമ. സമൂഹമാധ്യമങ്ങളിൽ നിരവധിപേരാണ് സിനിമയുടെ ടെയ്‌ലറിനെ പ്രസംശിച്ച്  രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ടെയ്‌ലർ പങ്കുവച്ച് മോഹൻലാലിനോടുള്ള സ്നേഹം അറിയിച്ചിരിക്കുകയാണ് ബോളിവുഡിന്റെ ബിഗ് ബിയായ സാക്ഷാൽ അമിതാബ് ബച്ചൻ. 
തന്റെ 5199- ാമത് പോസ്റ്റായാണ് അമിതാബ് ബച്ചൻ ബറോസ് സിനിമയുടെ റിലീസ് ദിവസവും പങ്കുവച്ചത്. 

ഡിസംബർ 25ന് ക്രിസ്മസ് റിലീസ് ആയി ചിത്രം തിയറ്റുകളിലെത്തുന്നത്. ആശീർവാദ് സിനിമാസിന്റെ ഏറ്റവും വലിയ സിനിമകളിലൊന്നായ ‘ബറോസ്’ ഇന്ത്യൻ സിനിമയ്ക്കു തന്നെ മുതൽക്കൂട്ടാകുമെന്നാണ് പ്രേക്ഷകർ കരുതുന്നത്.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്. ഗുരു സോമസുന്ദരം, മോഹന്‍ ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവര്‍ക്കൊപ്പം വിദേശ താരങ്ങളായ മായാ, സീസര്‍, ലോറന്റെ തുടങ്ങിയവരും ബറോസില്‍ അഭിനയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews 4vpopb97t82c4b16um599ogc5c mo-entertainment-movie f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-amitabh-bachchan


Source link

Related Articles

Back to top button