തൃശൂരിൽ കേരളകൗമുദി @ 50: സുവർണ ജൂബിലി ഉദ്ഘാടനം 30ന്

തൃശൂർ: 114-ാം വർഷത്തിലേക്ക് കടക്കുന്ന കേരളകൗമുദിക്ക്, തൃശൂരിൽ അമ്പതാണ്ടിന്റെ ധന്യത. കേരളകൗമുദിയുടെ സുവർണജൂബിലി ആഘോഷം നവംബർ 30ന് രാവിലെ 11ന് തൃശൂർ പുഴയ്ക്കൽ ഹയാത്ത് റീജ്യൻസിയിൽ പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. തൃശൂർ യൂണിറ്റിന്റെ പുതിയ ഓഫീസും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
റവന്യുമന്ത്രി അഡ്വ. കെ. രാജൻ അദ്ധ്യക്ഷനാകും. കേരളകൗമുദി ചീഫ് എഡിറ്റർ ദീപുരവി ആമുഖപ്രഭാഷണം നടത്തും. 114 വിശിഷ്ടവ്യക്തിത്വങ്ങളുടെ വിജയകഥകളെ ആസ്‌പദമാക്കി പുറത്തിറക്കുന്ന ‘അമേസിംഗ് 114″ എന്ന പുസ്തകത്തിന്റെ പ്രകാശനം നോർക്ക റൂട്ട്‌സ് ഡയറക്ടറും എ.ബി.എൻ കോർപ്പറേഷൻ ചെയർമാനുമായ ജെ.കെ. മേനോന് നൽകി സി.വി. ആനന്ദബോസ് നിർവഹിക്കും. സാമൂഹ്യ, സാംസ്‌കാരിക, വാണിജ്യമേഖലയിലെ വിശിഷ്ടവ്യക്തിത്വങ്ങളെ ഗവർണർ ആദരിക്കും. യൂണിറ്റ് ചീഫ് പ്രഭുവാര്യർ സ്വാഗതം പറയും. സ്വരാജ് റൗണ്ടിൽ പാറമേക്കാവിന്റെ പത്തായപ്പുര ബിൽഡിംഗിലാണ് തൃശൂർ യൂണിറ്റിന്റെ പുതിയ ഓഫീസ് തുറക്കുന്നത്.

 ”സുവർണ്ണ മധുരം””സുരേഷ് ഗോപി പ്രകാശനം ചെയ്തു

തൃശൂരിൽ കേരളകൗമുദി 50 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ഒരുക്കുന്ന ”സുവർണ്ണ മധുരം”” സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ബ്രോഷർ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, ചലച്ചിത്രസംവിധായകൻ സത്യൻ അന്തിക്കാടിന് നൽകി പ്രകാശനം ചെയ്തു. കേരളകൗമുദി യൂണിറ്റ് ചീഫ് പ്രഭുവാര്യർ, ഡി.ജി.എം ഗോപാലകൃഷ്ണൻ, യൂണിറ്റ് മാനേജർ സി.വി. മിത്രൻ, ബ്യൂറോ ചീഫ് ഭാസി പാങ്ങിൽ, പരസ്യവിഭാഗം സീനിയർ മാനേജർ പി.ബി. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.


Source link
Exit mobile version