CINEMA

ഇന്ദ്രജിത്തിനൊപ്പം ബൈജുവും; ‘ഞാൻ കണ്ടതാ സാറേ’ ട്രെയിലർ

ഇന്ദ്രജിത്തിനൊപ്പം ബൈജുവും; ‘ഞാൻ കണ്ടതാ സാറേ’ ട്രെയിലർ | Njan Kandatha Sare Trailer

ഇന്ദ്രജിത്തിനൊപ്പം ബൈജുവും; ‘ഞാൻ കണ്ടതാ സാറേ’ ട്രെയിലർ

മനോരമ ലേഖകൻ

Published: November 20 , 2024 10:13 AM IST

Updated: November 20, 2024 11:29 AM IST

1 minute Read

ഇന്ദ്രജിത്തിനെ കേന്ദ്ര കഥാപാത്രമാക്കി വരുൺ ജി. പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം ‘ഞാൻ കണ്ടതാ സാറേ’ ട്രെയിലർ എത്തി. പ്രിയദർശന്റെ സഹ സംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്ന വരുൺ.ജി. പണിക്കർ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണിത്. ഹൈലൈൻ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ് ഹൈലൈനും അമീർ അബ്ദുൾ അസീസും ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ ദീപു കരുണാകരനാണ്.

നവംബർ ഇരുപത്തിരണ്ടിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഹ്യൂമർ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അനൂപ് മേനോൻ, ബൈജു സന്തോഷ്, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. മെറീനാ മൈക്കിൾ, സുധീർ കരമന, അബ്ദുൾ സമദ്, സാബുമോൻ, അർജുൻ നന്ദകുമാർ, ബിനോജ് കുളത്തൂർ ദീപു കരുണാകരൻ, സംവിധായകൻ – സുരേഷ് കൃഷ്ണ, അലൻസിയർ, ബിജു പപ്പൻ, ബാലാജി ശർമ, സന്തോഷ് ദാമോദരൻ, അജിത് ധന്വന്തിരി, മല്ലിക സുകുമാരൻ, പാർവതി അരുൺ, അഞ്ജനാ അപ്പുക്കുട്ടൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

രചന അരുൺ കരിമുട്ടം, സംഗീതം മനു രമേശ്, ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണ, എഡിറ്റിങ് എം.എസ്. അയ്യപ്പൻ നായർ, കലാസംവിധാനം സാബുറാം, മേക്കപ്പ് പ്രദീപ് വിതുര, കോസ്റ്റ്യൂം ഡിസൈൻ അസീസ് പാലക്കാട്, ചീഫ് അസോ. ഡയറക്ടർ സഞ്ജു അമ്പാടി, പിആർഓ വാഴൂർ ജോസ്, ഫോട്ടോ ജയപ്രകാശ് അതളൂർ.

English Summary:
Watch Njan Kandatha Sare Trailer

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-actor-baiju mo-entertainment-movie-indrajithsukumaran f3uk329jlig71d4nk9o6qq7b4-list mo-entertainment-common-teasertrailer 2mmi49g61gdido1cgqu4fvk2p2


Source link

Related Articles

Back to top button