ഗാസാസിറ്റി: യുദ്ധം തുടർന്നുകൊണ്ടിരിക്കെ, ഗാസയിൽ സന്ദർശനം നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ഹെൽമറ്റും ധരിച്ച്, ഗാസയിലെ കടത്തീരത്ത് നിന്നുകൊണ്ട് ‘ഹമാസ് ഇനി മടങ്ങിവരില്ലെന്ന്’ നെതന്യാഹു അവകാശപ്പെടുന്ന വീഡിയോ പുറത്തുവന്നു. അദ്ദേഹം തന്നെയാണ് വീഡിയോ എക്സിൽ പങ്കുവെച്ചത്. യുദ്ധം അവസാനിച്ചാൽ ഹമാസ് ഇനിയൊരിക്കലും പലസ്തീൻ ഭരിക്കില്ലെന്നും ഹമാസിന്റെ സൈനിക ശേഷി ഇസ്രേയേൽസേന പൂർണമായി ഇല്ലാതാക്കിയെന്നും നെതന്യാഹു വീഡിയോയിൽ പറയുന്നുണ്ട്. ഗാസയിൽ കാണാതായ ഇസ്രയേലുകാരായ 101 ബന്ദികളെ കണ്ടെത്താനുള്ള ശ്രമം തുടരുമെന്ന് പറഞ്ഞ അദ്ദേഹം, തിരിച്ചെത്തുന്ന ഓരോരുത്തർക്കും അഞ്ച് മില്യൺ ഡോളർ പാരിതോഷികം നൽകുമെന്നും വാഗ്ദാനം ചെയ്തു. ബന്ദികളെ ഉപദ്രവിക്കാൻ തുനിയുന്നവരുടെ തലയിൽ രക്തം വീഴുമെന്നും അവരെ വേട്ടയാടി പിടികൂടുമെന്നും നെതന്യാഹു വീഡിയോയിലൂടെ മുന്നറിയിപ്പ് നൽകി.
Source link