നയൻതാര ശക്തയായ സ്ത്രീയെന്ന് ജാൻവി കപൂർ; മറുപടിയുമായി നയൻസ് | Nayanthara Jahnvi Kapoor
നയൻതാര ശക്തയായ സ്ത്രീയെന്ന് ജാൻവി കപൂർ; മറുപടിയുമായി നയൻസ്
മനോരമ ലേഖകൻ
Published: November 20 , 2024 12:15 PM IST
1 minute Read
ജാൻവി കപൂർ, നയൻതാര
നയൻ താരയുടെ ജീവിതവും വിവാഹവും ആസ്പദമാക്കി നെറ്റ്ഫ്ലിക്സ് തയാറാക്കിയ ഡോക്യുമെന്ററിയെ പ്രശംസിച്ച് ബോളിവുഡ് താരവും ശ്രീദേവിയുടെ മകളുമായ ജാൻവി കപൂർ.
‘‘ശക്തയായ സ്ത്രീയാകുന്നത് കാണുന്നതിനേക്കാൾ മറ്റൊരു പ്രചോദനമില്ല’’ എന്നാണ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ പോസ്റ്റർ പങ്കുവച്ചു കൊണ്ട് ജാൻവി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ജാൻവിയുടെ കുറിപ്പ് തന്നെ വികാരഭരിതയാക്കിയെന്ന് നയൻതാര പ്രതികരിച്ചു.
‘‘പ്രിയ ജാൻവി, ഡോക്യുമെന്ററി കണ്ടശേഷം ജാൻവി പങ്കുവച്ച കുറിപ്പ് എന്നെ വികാരഭരിതയാക്കി. ഒരുപാട് സ്നേഹം’’ ജാൻവിയുടെ കുറിപ്പ് സ്റ്റോറിയിൽ പങ്കുവച്ചുകൊണ്ട് നയൻതാര കുറിച്ചു.
നയൻതാരയും നടൻ ധനുഷും തമ്മിൽ നാനും റൗഡി താൻ എന്ന സിനിമയിലെ രംഗങ്ങൾ ഡോക്യുമെന്ററിയിൽ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജാൻവിയുടെ പോസ്റ്റ്.
നവംബർ 18-ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ച നയൻതാര: ബിയോണ്ട് ദ് ഫെയറി ടെയിൽ എന്ന ഡോക്യുമെൻ്ററി നയൻതാരയുടെ കരിയറിലെയും വ്യക്തിപരമായ യാത്രയിലെയും സുപ്രധാന നാഴികക്കല്ലുകളിലേക്ക് വെളിച്ചം വീശുന്ന ഒന്നാണ്. നയൻതാരയുടെ ജീവിതത്തിലെ വെല്ലുവിളികളും തകർന്ന പ്രണയബന്ധങ്ങളും വിഘ്‌നേഷ് ശിവനുമായുള്ള പ്രണയകഥയും വിവാഹവും ഉൾപ്പെടുന്നതാണ് ഡോക്യൂമെന്ററി.
English Summary:
Nayanthara: Beyond The Fairy Tale: Janhvi Kapoor Praises The Documentary
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-janhvikapoor mo-entertainment-common-kollywoodnews 3dudmhiac7nmc3dijl52i848l9 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-nayanthara
Source link