INDIALATEST NEWS

ഉഭയകക്ഷി ബന്ധം സാധാരണ നിലയിലേക്ക്; ചർച്ച നടത്തി ഇന്ത്യയും ചൈനയും

ഉഭയകക്ഷി ബന്ധം സാധാരണ നിലയിലേക്ക്; ചർച്ച നടത്തി ഇന്ത്യയും ചൈനയും – Latest News | Manorama Online

ഉഭയകക്ഷി ബന്ധം സാധാരണ നിലയിലേക്ക്; ചർച്ച നടത്തി ഇന്ത്യയും ചൈനയും

ഓൺലൈൻ ഡെസ്ക്

Published: November 20 , 2024 06:35 AM IST

Updated: November 20, 2024 09:36 AM IST

1 minute Read

റിയോ ഡി ജനീറോയിൽ നടക്കുന്ന ജി 20 ഉച്ചകോടിയ്ക്കിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും കൂടിക്കാഴ്ച നടത്തിയപ്പോൾ (ചിത്രം∙ പിടിഐ)

ന്യൂഡൽഹി∙ നിയന്ത്രണ രേഖയിൽ നിന്നുള്ള സൈനിക പിന്മാറ്റത്തിനു ശേഷം ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ഇന്ത്യയും ചൈനയും ചർച്ച നടത്തി. അതിർത്തി പ്രശ്നത്തിൽ പ്രത്യേക പ്രതിനിധികളുടെയും മുതിർന്ന നയതന്ത്രജ്ഞരുടെയും യോഗങ്ങൾ ഉടൻ വിളിക്കാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. റിയോ ഡി ജനീറോയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. 
സൈനിക പിന്മാറ്റം സമാധാനം നിലനിർത്തുന്നതിനു സഹായകമായതായി മന്ത്രിമാർ വിലയിരുത്തിയതായി വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു. ബന്ധങ്ങൾ സുസ്ഥിരമാക്കുന്നതിലും ഭിന്നതകൾ കൈകാര്യം ചെയ്യുന്നതിലും അടുത്ത നടപടികൾ കൈക്കൊള്ളുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണെന്ന് രണ്ടു മന്ത്രിമാരും വിലയിരുത്തിയതായി വാർത്താക്കുറിപ്പിൽ പറയുന്നു. 

കൈലാസ് മാനസരോവർ തീർഥാടനം പുനരാരംഭിക്കൽ, അതിർത്തി കടന്നുള്ള നദികളെ കുറിച്ചുള്ള വിവരങ്ങൾ പങ്കിടൽ, ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ, മീഡിയ എക്‌സ്‌ചേഞ്ചുകൾ എന്നിവയും കൂടിക്കാഴ്ചയിൽ ചർച്ചയായി. എത്രയും വേഗം വിസകൾ സുഗമമാക്കുക എന്ന വിഷയം വാങ് ഉന്നയിച്ചതായി ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

English Summary:
India and China agree to further talks on normalizing relations after troop disengagement at the LAC

mo-news-common-indiachinaborder mo-news-common-indiachinastandoff 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-common-indiachinabirderdispute 1hde03phehbvo32gcifnjbb351 mo-politics-leaders-sjaishankar


Source link

Related Articles

Back to top button