‘തുമ്പിക്കയ്യിൽ ചുംബിക്കാൻ ശ്രമിച്ചത് പ്രകോപനമുണ്ടാക്കി’: 2 പേരെ കൊന്ന ആനയെ പരിപാലനകേന്ദ്രത്തിലേക്ക് മാറ്റും

2 പേരെ കൊന്ന ആനയെ പരിപാലനകേന്ദ്രത്തിലേക്ക് മാറ്റും- Elephant Attack | Manhout | Malayala Manorama
‘തുമ്പിക്കയ്യിൽ ചുംബിക്കാൻ ശ്രമിച്ചത് പ്രകോപനമുണ്ടാക്കി’: 2 പേരെ കൊന്ന ആനയെ പരിപാലനകേന്ദ്രത്തിലേക്ക് മാറ്റും
മനോരമ ലേഖകൻ
Published: November 20 , 2024 09:50 AM IST
1 minute Read
അക്രമാസക്തനായ ദേവനൈ ആനയെ തളച്ചപ്പോൾ, ഉദയകുമാറും ശിശുപാലനും (Photo : Special arrangement)
ചെന്നൈ ∙ തിരുച്ചെന്തൂർ ക്ഷേത്രത്തിൽ പാപ്പാനെയും ബന്ധുവിനെയും ചവിട്ടിക്കൊന്ന പിടിയാന ദേവനൈയെ പ്രത്യേക പരിപാലന കേന്ദ്രത്തിലേക്കു മാറ്റാൻ തീരുമാനം. ആനയ്ക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടോയെന്നു വെറ്ററിനറി വകുപ്പ് സോണൽ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. ആന സാധാരണ നിലയിലാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും കൂടുതൽ പരിപാലനത്തിനായാണ് മറ്റൊരിടത്തേക്കു മാറ്റുന്നത്.
ആനക്കൊട്ടിലിനു സമീപത്തേക്ക് പോകാൻ ഭക്തർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയുണ്ടായ ആക്രമണത്തിൽ പാപ്പാൻ ഉദയകുമാറും ഇയാളുടെ ബന്ധുവായ ശിശുപാലനുമാണു മരിച്ചത്. പഴവുമായി അടുത്തെത്തിയ ശിശുപാലൻ, ആനയ്ക്കു പഴം നൽകിയ ശേഷം തുടർച്ചയായി സെൽഫിയെടുത്തു. തുമ്പിക്കൈയിൽ ചുംബിക്കുന്ന ചിത്രമെടുക്കുമ്പോൾ ആന ചുഴറ്റി നിലത്തടിക്കുകയായിരുന്നു. ശിശുപാലന്റെ നിലവിളി കേട്ട് രക്ഷിക്കാനെത്തിയ ഉദയകുമാറിനെയും ആന അടിച്ചുവീഴ്ത്തി ചവിട്ടി. 2 പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.
English Summary:
Elephant, who killed two, is being moved to a special care center following tragic incident
5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 7fcdvico6eji0n6nnl4o026vn6 mo-news-world-countries-india-indianews mo-news-common-elephant-attack mo-news-national-states-tamilnadu mo-health-death
Source link