KERALAM

റേഷൻ വ്യാപാരികൾക്ക് ഒരു മാസത്തെ കുടിശ്ശിക അനുവദിച്ചു

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ സമരം ഫലം കണ്ടു. സെപ്തംബറിലെ കമ്മിഷൻ തുകയായ 26.07 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. കോ-ഓർഡിനേഷൻ സമിതിയുടെ സമരത്തെ തുടർന്ന് ഇന്നലെ സംസ്ഥാനത്ത് റേഷൻ കടകൾ ഒട്ടുമുക്കാലും പ്രവർത്തിച്ചില്ല. സെപ്തംബർ, ഒക്ടോബർ മാസങ്ങളിലെ വേതനവും കമ്മിഷനും ഓണക്കാല ഉത്സവബത്തയും ആവശ്യപ്പെട്ടായിരുന്നു സമരം. അതേസമയം, ഇന്നലെ 3620 റേഷൻ കടകൾ തുറന്നെന്നും 60,946 പേർക്ക് റേഷൻ വിതരണം ചെയ്‌തെന്നും ഭക്ഷ്യപൊതുവിതരണ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.


Source link

Related Articles

Back to top button